വാര്‍ത്താ വിവരണം

ദേശീയ ഉദ്ഗ്രഥന ദിനം ആചരിച്ചു.

2 February 2018
Reporter: pilathara.com
national integrity day @ Pilathara UPS

ജെസിഐ പിലാത്തറ ദേശീയ ഉദ്ഗ്രഥന ദിനം പിലാത്തറ യു പി സ്കൂളിൽ ആചരിച്ചു.  ജെസിഐ പിലാത്തറ പ്രസിഡണ്ട് ബിജോയ് നൽകിയ പ്രതിജ്ഞയിൽ   ഉത്തരവാദിത്വബോധം ഉണർത്താൻ, രാജ്യത്തിന്‍റെ ഐക്യം കാത്തു സൂക്ഷിക്കാൻ,  ധാർമികത വളർത്താൻ ഉതകുന്ന വാക്യങ്ങൾ അടങ്ങിയ  പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. 

പ്രസിഡണ്ട് ബിജോയ്  അധ്യക്ഷനായിരുന്ന ചടങ്ങിൽ  പ്രോഗ്രാം ഡയറക്ടർ രാജീവൻ ക്രീയേറ്റീവ്  സ്വാഗതവും, സെക്രട്ടറി കൃഷ്ണദാസ്  നന്ദിയും പറഞ്ഞു. ഗുരുദേവ് അക്കാഡമി പയ്യന്നുരിന്റെ സഹകരണത്തോടെ  ജെസിഐ മെമ്പർ രാജേഷ്  സ്കൂളിലെ ഏഴാം  ക്ലാസ്സുകാർക്കായ്  ഇംഗ്ലീഷ് ഡവലപ്മെന്റ് കോച്ചിങ്  ക്ലാസുകൾ നൽകി. ജെസിഐ സോൺ പ്രസിഡണ്ട് കെ വി സുധീഷ് , എം അരുൺ ,കെ പി  ഷനിൽ തുടങ്ങിയവർ സംസാരിച്ചു. 

ജെ സി ഐ സോൺ 19-ന്‍റെ നേതൃത്വത്തിൽ കണ്ണൂർ, കാസറകോഡ്, വയനാട് പ്രദേശങ്ങളിൽ  നിന്നായി ഒരു ലക്ഷത്തോളം വിദ്യാർഥിക്ക് ദേശീയ ഉദ്ഗ്രഥന ദിനസന്ദേശവും, ട്രെയിനിങ്  ക്ലാസ്സുകളും നൽകിയതായി സോൺ സ്പെഷ്യൽ  ഓഫീസർ സുദേഷ് പി പി , ജെസിഐ പ്രോഗ്രാം ഡയറക്ടർ പ്രദീപൻ തൈക്കണ്ടി തുടങ്ങിയവർ  അറിയിച്ചു. 





ജെ സി ഐ സോൺ 19-ന്‍റെ നേതൃത്വത്തിൽ വിവിധ സഥലങ്ങളയിൽ നടന്ന പ്രതിജ്ഞ

whatsapp
Tags:
loading...