വാര്‍ത്താ വിവരണം

കേരള കേന്ദ്രസർവകലാശാലയുടെ പ്രഥമ എൻ. എസ്.എസ് ക്യാമ്പിനു പിലാത്തറ തുടക്കമായി

4 February 2018
കേരള കേന്ദ്രസർവകലാശാലയുടെ പ്രഥമ എൻ. എസ്.എസ് സപ്തദിനക്യാമ്പിന് പിലാത്തറ ഹോപ്പ് വില്ലേജിൽ തുടക്കമായി.

പിലാത്തറ: കേരള കേന്ദ്രസർവകലാശാല നാഷണൽ സർവീസ് സ്കീം വിദ്യാനഗർ ക്യാമ്പസ് യൂണിറ്റിന്റെ സപ്തദിനക്യാമ്പിന് പിലാത്തറ ഹോപ്പ് വില്ലേജിൽ തുടക്കമായി. ഹോപ്പ് ദേശീയ ഉപാധ്യക്ഷൻ ശ്രീ.എം.മധുസൂദനൻ ആധ്യക്ഷ്യം വഹിച്ച ചടങ്ങ്, കേരള കേന്ദ്രസർവകലാശാല പരീക്ഷകൺട്രോളർ ഡോ. മുരളീധരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.പി. പ്രഭാവതി, ശ്രീ. കെ.എസ്. ജയമോഹനൻ, എൻ. എസ്.എസ്. പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. ഇഫ്തികർ അഹമ്മദ്, ഡോ. പ്രതീഷ്.പി വോളണ്ടിയർ സെക്രട്ടറി അനുശ്രീ തുടങ്ങിയവർ സംസാരിച്ചു.
ഹോപ്പ് വില്ലേജിലെ അന്തേവാസികളുമായി അടുത്ത് ഇടപഴകാൻ ക്യാമ്പിൽ കുട്ടികൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്. സാമൂഹികസേവനത്തിലൂടെ വ്യക്തിത്വവികാസം സാധ്യമാക്കി സാമൂഹിക പ്രതിബദ്ധതയുള്ള യുവജനങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പുരോഗമിക്കുന്ന ക്യാമ്പ് ഈ മാസം എട്ടിന് അവസാനിക്കും.



whatsapp
Tags:
loading...