വാര്‍ത്താ വിവരണം

ചെറുതാഴം ശ്രീ രാഘവപുരം ക്ഷേത്ര മഹോത്സവം  കൊടിയേറി

4 February 2018
Reporter: shanil cheruthazham

ചെറുതാഴം ശ്രീ രാഘവപുരം ക്ഷേത്ര മഹോത്സവം  കൊടിയേറി. ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി  ബ്രഹ്മശ്രീ വാരണക്കോട്ട് ഇല്ലത്ത്  കൃഷ്ണൻ നമ്പൂതിരിയിൽ നിന്നും ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് "കൂറയും പവിത്രവും" സ്വീകരിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ശ്രീ ടി വി രാജേഷ്  എംഎൽഎ അധ്യക്ഷനായി.  ശ്രീ കെ സോമൻ ജില്ലാ ജഡ്ജി, കോഴിക്കോട്  ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ശ്രീ എ ഡി നമ്പ്യാർ സ്വാഗതവും ശ്രീമതി ഈ വസന്ത (വാർഡ് മെമ്പർ ചെറുതാഴം ഗ്രാമപഞ്ചായത്ത് ), ശ്രീ നാരായണൻ കുട്ടി (ചെയർമാൻ ഉത്സവാഘോഷ കമ്മിറ്റി), ശ്രീ  സി  എം ശ്രീജിത്ത് (എക്സിക്യൂട്ടീവ് ഓഫീസർ), ശ്രീ രാജൻ വേലാണ്ടി (ചെയർമാൻ ഏരിയകമ്മിറ്റി മലബാർ ദേവസ്വം), തുടങ്ങിയവർ ആശംസയും, ശ്രീ പി എൻ വേണുഗോപാൽ ( ജനറൽ കൺവീനർ ഉത്സവ കമ്മറ്റി) നന്ദിയും അറിയിച്ചു. തുടർന്ന് ക്ഷേത്രമുറ്റത്ത് പ്രദേശത്തെ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവാതിരക്കളി അരങ്ങേറി.



whatsapp
Tags:
loading...