വാര്‍ത്താ വിവരണം

ചെറുതാഴം ഗ.ഹയർ സെക്കന്ററി സ്കൂളിൽ അക്കാഡമിക്ക്മാസ്റ്റർ പ്ലാൻ സമ്മർപ്പിച്ചു.

5 February 2018
Reporter: manoj M V
Photo : Manoj Indu studio -

ചെറുതാഴം ഗ.ഹയർ സെക്കന്ററി സ്കൂളിൽ അക്കാഡമിക്ക്മാസ്റ്റർ പ്ലാൻ സമർപ്പണവും സംസ്ഥാന കലോത്സവത്തി ൽ കാർട്ടൂണിൽ A ഗ്രേഡ് ലഭിച്ച കുട്ടിക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.ചടങ്ങിൽ പ്രിൻസിപ്പാൾ രാജേഷ് ,എൻ സ്വാഗതം പറഞ്ഞു .ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ആർ .അജിത അക്കാഡമിക് മാസ്റ്റർ പ്ലാൻ നാടിന് സമർപ്പിച്ചു.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാർട്ടൂണിൽ A ഗ്രേഡ് നേടിയഅഭിനവ് .പി .വി.യെ ചടങ്ങിൽ അനുമോദിച്ചു.പി.വി.ഗംഗാധരൻ, ടി.വി.ചന്തുക്കുട്ടി ,പി വി.വത്സല, പി.ബിജുക്കുട്ടൻ, പി.ദാമോദരൻ, വി.വി.രവി മാസ്റ്റർ എന്നിവർ പങ്കെടുത്തു. രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു, ചടങ്ങിന് ഹെഡ്മിസ്ട്രസ് പി.വി.രമണി നന്ദി പറഞ്ഞു.



whatsapp
Tags:
loading...