വാര്‍ത്താ വിവരണം

കണ്ണൂർ എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം അദ്ധ്യാപകൻ ശ്രീ. മധു വി. വി. അന്തരിച്ചു.

5 February 2018
Reporter: pilathara.com
പരേതാത്മാവിനു നിത്യശാന്തി നേരുന്നു - PCEC യുടെ  പ്രണാമം. 

കണ്ണൂർ എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം അദ്ധ്യാപകൻ ശ്രീ. മധു വി. വി. അന്തരിച്ചു. കോഴിക്കോട് മിംസിൽ ഒരാഴ്ചയിലായി ചികിത്സയിലായിരുന്നു. ഇന്ന് രാത്രി  സ്വദേശമായ മട്ടന്നൂരിലും നാളെ ( ചൊവ്വ ) രാവിലെ 9.30 ന്  കണ്ണൂർ എഞ്ചിനീയറിംഗ് കോളേജിൽ പൊതുദർശനത്തിനു വെക്കും 


മധു സാർ പോസിറ്റീവ് കമ്മ്യൂൺ എൻട്രപ്രണർഷിപ്പ് ക്ലബ് ക്ലബ്ബിന്‍റെ അഭ്യുദയകാംഷി 

കണ്ണൂർ എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം അദ്ധ്യാപകൻ മധുസാർ ന്‍റെ വിയോഗം വളരെ വലിയ ഒരു ആഘാതമാണ് പോസറ്റീവ് കമ്മ്യൂൺ എൻട്രപ്രണർഷിപ്പ് ക്ലബ് എന്ന നമ്മുടെ  കൂട്ടായ്മക്കും വ്യക്തിപരമായും ഉണ്ടാക്കിയത്. നമ്മുടെ  ഈ കൂട്ടായ്മയെ കുറിച്ച് ആരും അറിയാത്ത ഒരു കാലത്ത്  വെറും 10-20 പേർ ഒക്കെ മാത്രം ചേർന്ന് മീറ്റിംഗുകൾ നടക്കുന്ന അന്ന് പോലും എല്ലാ ആവേശത്തോടെയും നമുക്ക് വേണ്ടി സ്വന്തം പദവിയിൽ  നിന്ന് താഴേക്ക് ഇറങ്ങി  വന്നു ഹാൾ അറേഞ്ച് ചെയ്യുവാനും, ചായയും ഊണും കൊണ്ട് വരുവാനും ഒക്കെ അദ്ദേഹം ഓടി നടന്നത് അന്ന് കൂടെ ഉണ്ടായ ഒരാൾക്കും ഒരിക്കലും ഒരിക്കലും മറക്കുവാൻ കഴിയില്ല. മീറ്റിംഗ് കഴിഞ്ഞ ഉടൻ അദ്ദേഹം തന്നെ സംരംഭകർ ഒത്ത്‌ ചേരുന്നു എന്ന ഒരു വാർത്ത കുറിപ്പൊക്കെ സ്വയം ഉണ്ടാക്കി മാതൃഭൂമിയിൽ വിളിച്ച് അത് പിറ്റേ ദിവസം പത്രത്തിൽ വന്നു ഉറപ്പു വരുത്തുകയും ചെയ്യും. ഇന്ന് ഈ കൂട്ടായ്മ കേരളം ചർച്ച ചെയ്യുന്ന ഒന്നാക്കി മാറ്റിയത് മധു സർ കൂടി എടുത്ത ഈ ഒരു അദ്ധ്വാനത്തിന്റെ ഫലമാണ് എന്ന് കണ്ണീരോടെ ഓർക്കുന്നു. 

അത് പോലെ തന്നെ നമ്മുടെ ഷൈജുവിന്റെ വിദ്യാഭ്യാസ വിഭാഗം ലോർ നു വേണ്ടിയും ഒത്തിരി സ്നേഹം  അദ്ദേഹം നൽകിയിട്ടുണ്ട്. പൂനെയിൽ നിന്നും മാധവ് ഖരെ പോലുയുള്ള പ്രശസ്തരെ കൊണ്ട് വന്നു എയ്റോ മോഡലിംഗ് വർക്ക് ഷോപ്,  Puppetry വർക്ക് ഷോപ് തുടങ്ങിയവ ഒക്കെ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടത്തുവാൻ നമ്മളെ പ്രാപ്തരാക്കിയതും അദ്ദേഹം തന്നെ ആണ്.
അദ്ദേഹത്തിന് PCEC യുടെ  പ്രണാമം. 

സുബാഷ് - PCEC  



whatsapp
Tags:
loading...