കല്യാശ്ശേരി വാര്‍ത്താ വിവരണം

പഴയങ്ങാടി  പാലം     സർവെ നടപടി പൂർത്തിയായി

15 May 2018
Reporter: ratheesh
പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം സമ്പ് എഞ്ചിനിയർ പി.ആൽബർട്ട് പ0ന സർവെ യ്ക്ക് നേതൃത്വം നൽകി.

പഴയങ്ങാടി പുതിയ പാലം നിർമ്മിക്കുന്നതിന്റെ മുന്നോടിയായുള്ള അലയ്മെന്റ് ഇൻവെസ്റ്റിക്കേഷൻ സർവെ നടപടി പൂർത്തിയായതായി ടി.വി രാജേഷ് MLA അറിയിച്ചു. അടുത്തഴ്ച മുതൽ രണ്ടാംഘട്ട ബോറിംഗ് ആരംഭിക്കും. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പുതിയ പാലം നിർമ്മിക്കുന്നതിന് 35 കോടി രുപ അനുവദിച്ചിരുന്നു.ഇതിന്റെ തുടർ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഇതൊടൊപ്പം നിലവിലുള്ള പാലം ബലപ്പെടുത്താനുള്ള നടപടികളും സ്വീകരിച്ച് വരികയാണ്. തൊടുപുഴയിലെ സെമെട്രിക്സ് എന്ന സ്ഥാപനമാണ് പുതിയ പാലത്തിന്റെ ഇൻവെസ്റ്റിക്കേഷൻ നടത്തിയത്.