രചനകൾ


രജനി വെള്ളോറയുടെ കവിതാസമാഹാരം 'അഴൽ നിഴൽ' പ്രകാശിതമായി.

Reporter: shanil cheruthazham

കവിയും സാമൂഹ്യ പ്രവർത്തകയുമായ  രജനി വെള്ളോറയുടെ കവിതാസമാഹാരം 'അഴൽ നിഴൽ',  സഞ്ജയൻ സ്മാരകഗ്രന്ഥാലയത്തിൽ വെച്ച് കവി മാധവൻ പുറച്ചേരി, മാത്തിൽ ഗവ. ഹയർസെക്കൻഡറി റിട്ടയേർഡ് പ്രിൻസിപ്പലും സാമൂഹ്യപ്രവർത്തകയുമായ ജയശ്രീ ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു.

ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ ശിവകുമാർ, പി അപ്പുക്കുട്ടൻ മാസ്റ്റർ, പെരിയ ജിഎച്ച്എസ്എസ് അധ്യാപികയും ഗ്രന്ഥശാല പ്രവർത്തകയുമായ ഡോ.ശ്രീലേഖ എസ്,  ഗ്രന്ഥാലയം സെക്രട്ടറി സി വി വിനോദ് കുമാർ, ഡിസംബർ ബുക്സ് ജയദേവൻ കരിവെള്ളൂർ, വനിതാവേദി പ്രസിഡന്റ് വി കെ ദേവകി, വനിതാവേദി സെക്രട്ടറി വി എം ഉമടീച്ചർ, വനിതാവേദി അംഗം ലീന കെ എൻ, ലിഷ ബിനോയി എന്നിവർ സംസാരിച്ചു.  അന്നൂർ സഞ്ജയൻ സ്മാരകഗ്രന്ഥാലയം അംഗം കൂടിയാണ് രജനി വെള്ളോറ.


ഒരു സ്വപ്നം പൂവണിഞ്ഞു.
'അഴൽ നിഴൽ' പ്രകാശിതമായി.

അന്നൂർ സഞ്ജയൻ ഗ്രന്ഥാലയത്തിൽ വെച്ച് കവി മാധവൻ പുറച്ചേരി, മാത്തിൽ ഗവ. ഹയർസെക്കൻഡറി റിട്ടയേർഡ് പ്രിൻസിപ്പലും സാമൂഹ്യപ്രവർത്തകയുമായ ജയശ്രീ ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു.
ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ ശിവകുമാർ, പി അപ്പുക്കുട്ടൻ മാസ്റ്റർ, പെരിയ ജിഎച്ച്എസ്എസ് അധ്യാപികയും ഗ്രന്ഥശാല പ്രവർത്തകയുമായ ഡോ.ശ്രീലേഖ എസ്,  ഗ്രന്ഥാലയം സെക്രട്ടറി സി വി വിനോദ് കുമാർ, ഡിസംബർ ബുക്സ് ജയദേവൻ കരിവെള്ളൂർ, വനിതാവേദി പ്രസിഡന്റ് വി കെ ദേവകി, വനിതാവേദി സെക്രട്ടറി വി എം ഉമടീച്ചർ, വനിതാവേദി അംഗം ലീന കെ എൻ, പുസ്തകത്തിനു പിന്നിൽ പ്രവർത്തിച്ച PG Diploma in Counselling Psychology സൗഹൃദ കൂട്ടായ്മ ക്ക് വേണ്ടി ലിഷ ബിനോയി എന്നിവർ സംസാരിച്ചു.


എല്ലാവരോടും എന്റെ സ്നേഹം... 
മഴയോടും..
മഴ നനഞ്ഞു വന്നവരോടും...
മഴയ്ക്കുമുമ്പേ വന്നവരോടും...
 മഴയായിട്ടു വരാത്തവരോടും...
പുസ്തകത്തെയും സൗഹൃദത്തെയും ഹൃദയത്തോടു ചേർത്ത പ്രവാസി സുഹൃത്തുക്കളോടും...
അകലെയായതു കൊണ്ടു വരാത്തവരോടും..
ബന്ധുക്കളോടും ..നാട്ടുകാരോടും.. 
കുടുംബാംഗങ്ങളോടും...കൂട്ടുകാരോടും...
ഗ്രന്ഥാലയം പ്രവർത്തകരോടും
 ഒക്കെ നിറയെ നിറയെ സ്നേഹം

- രജനി വെള്ളോറ 


loading...