വിവരണം വരച്ച ചിത്രങ്ങള്‍


വാഴുന്നോരും.... വീഴുന്നോരും.....

ജീവിതം ഇന്ന് ഒരു സമരമാണ്. എന്തൊക്കെയോ വെട്ടിപ്പിടിക്കാരള്ള വേവലാതി ഓരോരുത്തരെയും പിടികൂടിയിരിക്കുന്നു. 
കുടുതൽ നേടിയെടുക്കാനുള്ള വ്യഗ്രതയിൽ  ജീവിതത്തിന്റെ ആസ്വാദനം തന്നെ 
നമുക്ക്നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പണമാണ് എല്ലാം എന്ന് ധരിച്ചുവശായ 
ഒരു സമൂഹം ജീവിതത്തിന്റെ അർത്ഥശാസ്ത്രവും സൗന്ദര്യശാസ്ത്രവും പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണ്.

 ഒരിക്കൽ സെൻ ഗുരുവിനോട് ഒരാൾ ചോദിച്ചു. പണത്തിന് മനുഷ്യന്റെ സ്വസ്ഥത കെടുത്താനാവുമെന്ന് പറയുന്നതിൽ 
വല്ല കാര്യവുമുണ്ടോ ...? 
ഇത് നോക്കുക. 
ഒരു കുഞ്ഞിനെ വിളിച്ച്‌ ഗുരു അവന്റെ കയ്യിൽ ഒരു ആപ്പിൾ വെച്ചു കൊടുത്തു. കുഞ്ഞ് ആഹ്ളാദം കൊണ്ട് തുള്ളിച്ചാടി നിൽക്കുമ്പോൾ ഗുരു അവന്റെകയ്യിൽ മറ്റൊന്നു കുടിവെച്ചു കൊടുത്തു. 
അവന് കൂടുതൽ സന്തോഷമായി.
 ഒന്ന് കൂടി വെച്ചു കൊടുത്തപ്പോൾ 
അവന്റെ ചാട്ടം നിലച്ചു. 
അവന് അതിലൊന്ന് താഴെ വീഴുമോ 
എന്ന് വേവലാതിയാവാൻ തുടങ്ങി.
നാലാമതും ആപ്പിൾ വെച്ചു കൊടുത്തപ്പോൾ അത് കയ്യിൽ നിന്ന വീഴുമോ എന്ന ഭയം മൂലം അവന്റെ നടത്തം തന്നെ പതുക്കെയായി. അവനിലെ സന്തോഷം നിലച്ചു. 
തന്റെ പരിമിതികളോട് വെറുതെ പൊരുത്തപ്പെടണമെന്ന് മാത്രമല്ല 
അവയെ ഓർത്ത് സ്നേഹപൂർവം പുഞ്ചിരിക്കാനുമാകണം 
ഗുരു പറഞ്ഞു നിർത്തി.
 ബോബി ജോസിന്റെ സഞ്ചാരികളുടെ ദൈവത്തിലെ ഈ കഥ എന്നെ ഏറെ ചിന്തിപ്പിച്ചിട്ടുണ്ട്. 
ഈ പെയിന്റിംഗ് ജനിക്കുന്നത് അങ്ങിനെയാണ്. നമ്മൾ പടവുകൾ ചവിട്ടിക്കയറുവാനള്ള വ്യഗ്രതയിൽ പലപ്പോഴും ഒറ്റപ്പെട്ടുകൊണ്ടിരിക്കയാണ്.
കൂടെയുള്ളവരുടെ വീഴ്ച പോലും നമ്മൾ അറിയുന്നില്ല. അത് നമ്മെ നൊമ്പരപ്പെടുത്തുന്നില്ല. 
വാഴ്ചയും വീഴ്ചയും ഒരു തുടർക്കഥയായി മാറുകയാണ്. ഇവിടെ നൈമിഷികമായ ജീവിതത്തിന്റെ ഇത്തിരിപ്പോരുന്ന
 സന്തോഷ നിമിഷങ്ങൾ 
ഈ വേവലാതിക്കിടയിൽ നമുക്ക് നഷ്ടപ്പെട്ടു കൊണ്ടേയിരിക്കുന്നു... 
ഒരിക്കലും തിരിച്ചെടുക്കാൻ വയ്യാത്തവണ്ണം 
ഒരു ദുരന്താനുഭവം പോലെ....

പെയിന്റിംഗ്: കെ.കെ.ആർ വെങ്ങര 
അക്രിലിക് 4 അടി 3 അടി .

...
Reporter: കെ.കെ.ആർ വെങ്ങര 


loading...