വിവരണം സഞ്ചാരം


ഹരിദ്വാർ , ഋഷികേശ് യാത്ര

Reporter: KKR Vengara
ഹരിദ്വാർ

ഹരിദ്വാർ

ശിവ സന്നിധിയിലേക്കുള്ള പാത. കൂലംകുത്തി   ഒഴുകന്ന ഗംഗ . മോക്ഷം' തേടി അലയുന്നവരുടെ ഇടത്താവളം

ഭൂരക്കാഴ്ചയിൽ ഗംഭീരം: മനോഹരം. അടുക്കമ്പോൾ എല്ലാ ഉത്തരേന്ത്യൻ തീർത്ഥാടന കേന്ദ്രവും പോലെ ' വൃത്തികേടുകളുടെ കൂമ്പാരം. ആധ്യാത്മികത ഇവിടെ കച്ചവടച്ചരക്കാണ്.

തിരിച്ചുവരുമ്പോഴാണ് പാലത്തിൽ തനിച്ചിരിക്കുന്ന ഒരു കൊച്ചു കട്ടിയെ കണ്ടത്: ആരുടെ മുന്നിലും അവർ കൈ നീട്ടിയില്ല. കയ്യിലേക്ക് അല്പം സഹായം വെച്ചു കൊടുത്തപ്പോൾ നിർവികാരതയോടെ സ്വീകരിച്ചു പിന്നെ കാലുകൾക്കിടയിലേക്ക് മുഖം പൂഴ്ത്തി. ആളുകൾക്കിടയിലും അവൻ: തനിച്ചാണെന്ന്‌ തോന്നി

ഋഷികേശ്

ഋഷികേശ്

ത പോ ഭൂമിയത്രെ ഋഷികേശ് ഇവിടെയും ഗംഗരൗദ്രയാണ്. എങ്കിലും പ്രഭാത രശ്‌മി കളിൽ പൊന്നണിയുന്ന അവളുടെ സൗന്ദര്യം അവാച്യമാണ്. ആശ്രമങ്ങളുടെ നഗരമാണിത്. നൂറ് കണക്കിന്‌ ആശ്രമങ്ങൾ:അനേകം സന്യാസിമാർ . പൂർവാശ്രമത്തിന്റെ കെട്ടുപാടുകളിൽ നിന്നും മോചനം തേടി അവർ ഗംഗയുടെ തീരങ്ങളിൽ സ്വാസ്ഥ്യം തേടുകയാണ്. ജീവിതം ഇങ്ങനെയാണ് പലപ്പോഴും നിനക്കാത്ത വഴികളിലൂടെയാണ് അത് പലപ്പോഴും കാലത്തിലൂടെ ഒഴുകിയൊടുങ്ങുന്നത്.loading...