കല്യാശ്ശേരി വാര്‍ത്താ വിവരണം

പിലാത്തറ - പാപ്പിനിശ്ശേരി KSTP റോഡ് പ്രവൃത്തി യുദ്ധകാലടി സ്ഥാനത്തിൽ പൂർത്തിയാക്കും

19 May 2018
Reporter: രതീഷ്

പിലാത്തറ - പാപ്പിനിശ്ശേരി KSTP റോഡ് പ്രവൃത്തി യുദ്ധകാലടി സ്ഥാനത്തിൽ പൂർത്തികരിക്കണമെന്ന് ടി.വി രാജേഷ് MLA ഉദ്യോഗസ്ഥർക്കും കരാറുകാർക്കും കർശന നിർദ്ദേശ നൽകി. പ്രവൃത്തി പുരോഗമിക്കുന്ന താവം റേയിൽ വേ മേൽപ്പാലം, രാമപുരം പാലം, എന്നിവ സന്ദർശിച്ചു. മണ്ടൂർ പള്ളിയുടെ മുൻവശത്തുള്ള അപകട വളവ് പരിഹരിക്കുന്നതിന് ആവശ്യമായ നിർദേശം നൽകി. ഏപ്രിൽ ആദ്യവാരം തിരുവനന്തപുരത്ത് ചേർന്ന ഉന്നതല യോഗത്തിലും, KSTP റോഡ് പ്രവൃത്തി വിലയിരുത്താൻ വന്ന ഉന്നത സംഘവും മെയ് 30 നകം താവം റയിൽവേ മേൽപാലത്തിന്റെയും , രാമപുരം പാലത്തിന്റെയും പ്രവൃത്തിയും റോഡ് നിർമ്മാണവും പൂർത്തികരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട് യുദ്ധകാലടിസ്ഥാനത്തിൽ പ്രവൃത്തി പൂർത്തികരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടർക്കും ഇതൊടൊപ്പം എം എൽ.എ കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രവൃത്തി പുരോഗതി ഉണ്ടായിട്ടുണ്ട്. നേരത്തെ പ്രവൃത്തി നടന്നു വരുമ്പോൾ ബിം നിലത്ത് വീഴുകയും പ്രവൃത്തി അനിശ്ചിതമായി നീണ്ടുപോയി. എന്നാൽ കഴിഞ്ഞ ദിവസം ഈ പ്രവൃത്തി പൂർത്തിയായി. ഇപ്പോൾ പ്രവൃത്തി പുരോഗമിക്കു നടക്കുന്നുണ്ടെങ്കിലും ജൂൺ മാസം സ്കൂൾ തുറക്കാൻ പോവുകയാണ്. അതൊടൊപ്പം കാലവർഷം ശക്തി പ്രാപിക്കുന്നതോടെ വലിയ ഗതാഗത പ്രശ്നവും രൂക്ഷമാകുന്നതൊടൊപ്പം ജനജീവിതം ദുസഹമാകുകയും ചെയ്യും. ഇത് പരിഹരിക്കുന്നതിന് ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് യുദ്ധകാലടിസ്ഥാനത്തിൽ റോഡിന്റെയും പാലത്തിന്റെയും പ്രവൃത്തികൾ പൂർത്തികരിക്കണമെന്ന് എം.എൽ.എ ഉദ്യോ സ്ഥർക്ക് കർശന നിർദ്ദേശം നൽകി. ടി.വി രാജേഷ് MLA, RDട വൈസ് പ്രസിഡന്റ് ബി.ഉണ്ണിക്കൃഷ്ണൻ, രതീഷ് കുമാർ സി, സന്തോഷ് കെ.പി.വി എന്നിവർ സന്ദർശന സംഘത്തിലുണ്ടായി . 




loading...