വിവരണം ഓര്‍മ്മചെപ്പ്


സെലിബ്രറ്റിയല്ലാത്ത ഒരു സാധാരണക്കാരൻ തടികുറച്ച കഥ

Reporter: shanil cheruthazham
സെലിബ്രറ്റിയല്ലാത്ത ഒരു സാധാരണക്കാരൻ തടികുറച്ച കഥ - അൻവർ സാദിഖ് രാമന്തളി

ടി കുറച്ച് നാട്ടിലെത്തിയ എന്നോട് നാട്ടിലെ ചിലർ ചോദിച്ചത്, എന്തേ വല്ല അസുഖവും പിടിച്ചോ എന്നായിരുന്നു. ചിലർ കുറച്ചൂടി ഫ്രണ്ട്‌ലിയായി ചോദിച്ചു, എന്താ രോഗംന്ന്. നാട്ടുമ്പുറത്തുകാരുടെ നിഷ്ക്കളങ്കമായ ചോദ്യങ്ങളാണെങ്കിലും അത് കേൾക്കുമ്പോൾ എനിക്കും വല്ലാത്ത അങ്കലാപ്പ് ആയിരുന്നു... :-)

ളരെ കഷ്ടപ്പെട്ട് ഡയറ്റ് ചെയ്ത്, ജോലികഴിഞ്ഞുവന്ന് വ്യായാമങ്ങളൊക്ക കൃത്യമായി ചെയ്തുകൊണ്ടാണ് മൂന്ന് മാസംകൊണ്ട് 18കിലോ കുറച്ചത്. മൂന്ന് മാസംകൊണ്ട് ഇത്രയൊക്കെ കുറച്ചെന്നൊക്കെ പറയുമ്പോൾ പലർക്കും അത്ഭുതമായിരുന്നു. പക്ഷേ കുറച്ചേപറ്റൂന്നുള്ള വാശിയായിരുന്നു. കാരണം ആ തടികൊണ്ട് നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. ഒരു ഡ്രെസ്സെടുക്കാൻ പോയാൽ കൃത്യമായ അളവിൽ കിട്ടാറില്ലായിരുന്നു. പാന്റ്സ് സൈസ് മുപ്പത്താറായിരുന്നെങ്കിലും അതും ടൈറ്റ് ആയിരുന്നു. ഇന്നത് മുപ്പത്തിരണ്ടാണുട്ടോ.വല്ല പട്ടിയോ പൊലീസോ ഓടിച്ചാൽ പെട്ടേനെ. ഇന്നാണെങ്കിൽ ഞാൻ ഓടിയ വഴിയിൽ പുല്ലുപോലും ഉണ്ടാവില്ല. ഹുസ്സയിൻ ബോൾട്ടിനെ വരെ ഞാൻ തോല്പ്പിക്കും.മാത്രോല്ല. 
.ഇങ്ങളൊക്കെ അറിയണം,ഒരൊറ്റ സുന്ദരിമാരും എന്നെ നോക്കാറില്ലായിരുന്നു.പക്ഷേ അവളുമാർ എന്റെ ചെങ്ങായിമാർക്ക് കൊടുക്കുന്ന ലവ് ലെറ്റർ വായിച്ച് ഞാനവളുമാരോട് പകരം വീട്ടാറുണ്ടായിരുന്നു. :-p

കുറച്ച് ദിവസായിട്ട് ഫെയിസ്ബുക്കിൽ ചില ഫാൻസുകാരുടെ പരാക്രമങ്ങൾ കണ്ടപ്പോൾ ഞാൻ എന്നെത്തന്നെ കണ്ട് നിർവൃതിയടാന്ന് കരുതി..... അല്ലാ പിന്നെ

.............. തടികുറച്ച കഥ അൻവർ തന്നെ പറയട്ടെ    ...............

മൂന്നുമാസം കൊണ്ട് എങ്ങിനെ 18 കിലോഗ്രാം ഭാരം കുറച്ചു എന്നതാണ് പറയാൻ പോകുന്നത് .  ശ്രദ്ധിച്ച് കേട്ടോളണം .....

            ഏതാണ്ട് നാലഞ്ചുകൊല്ലം മുൻപ്, ഞാൻ ഗൾഫിലേക്ക് പോകുംവരെയുള്ള എന്‍റെ അവസ്ഥയെന്നത് നല്ല അസ്സൽ വീപ്പക്കുറ്റിയായിരുന്നു. നന്നായി ഭക്ഷണം കഴിക്കുമായിരുന്നു. നന്നായി എന്ന് ഞാൻപറഞ്ഞാൽ അതിനർത്ഥം മൂക്കുമുട്ടേ എല്ലാനേരവും എന്നാണെന്ന് നിങ്ങൾ മനസ്സിലാക്കണം . ചെറുപ്പം മുതലുള്ള തടിയാണ് കേട്ടോ. അന്ന് വീട്ടിൽ ധാരാളം പാലും നെയ്യുമൊക്കെയുള്ള കാലമാണ് . എന്‍റെ ചെറുപ്പം മുതലേ വീട്ടില്‍ പശുവുണ്ടായിരുന്നു. പിന്നീടത് പത്തുപതിനഞ്ച് പശുക്കളും കിടാങ്ങളും അടങ്ങുന്ന ചെറിയൊരു ഫാമിലാണ്അവസാനിച്ചത്.

      എന്‍റെ ചെറിയ പ്രായത്തിലുള്ള കഥയാണ്ഇനി പറയുന്നത്കേട്ടോ, ഉമ്മ മോരുകടയുമ്പോഴൊക്കെ വെണ്ണ പോയിരുന്നത് എന്‍റെ വയറിലേക്കായിരുന്നു. രാത്രി ഉറങ്ങാൻ നേരം എല്ലാവർക്കും ഓരോഗ്ലാസ്സ് പാലാണെങ്കിൽ എനിക്കതു രണ്ടുഗ്ലാസ്സായിരുന്നു. അങ്ങനെയൊക്കെയാണ് എന്‍റെ തടിയുടെ തുടക്കം. അങ്ങിനെ മോരും പാലും നെയ്യും പഴങ്കഞ്ഞിയും കണ്ണില്‍ കണ്ടതും കയ്യില്‍കിട്ടിയതും സകലതും നിന്നും ഇരുന്നും കിടന്നും തിന്ന് ഞാനൊരു ചെറുപ്പക്കാരനായി. ചെറുപ്പക്കാരനായ മുതലാണ് തടികുറക്കണമെന്ന കലശലായ ആഗ്രഹത്തിലേക്ക്അതിലുപരി ആവശ്യത്തിലേക്ക് ഞാന്‍ വന്നത്. അന്ന് ഞാൻ 89 കിലോഗ്രാം ഭാരമുണ്ടായിരുന്നു. 36 സൈസ് പാന്റ്‌സൊക്കെയായിരുന്നു അന്ന് എനിക്ക് പാകമായിരുന്നത്.

തടികുറക്കാൻ കുറുക്കുവഴികളൊന്നും തന്നെ ഞാൻ സ്വീകരിച്ചില്ല . എന്‍റെ മുന്നിലുണ്ടായിരുന്ന ഏകവഴി ഭക്ഷണം നിയന്ത്രിക്കുക , നന്നായി വ്യായാമം ചെയ്യുക എന്നതായിരുന്നു .       

       ഞാൻ ഭക്ഷണം നിയന്ത്രിച്ചിരുന്നത് ഏതെങ്കിലും ഡോക്ടറെ കണ്ടിട്ടോ അല്ലെങ്കിൽ ഡയറ്റിഷ്യനെ കണ്ടിട്ടൊന്നുമല്ല . എന്‍റെ സ്വന്തം നിയന്ത്രങ്ങൾ ആയിരുന്നു . അതെത്രത്തോളം നിങ്ങൾക്ക് സ്വീകാര്യമാവും എന്നെനിക്കറിയില്ല .

അരിഭക്ഷണവും എണ്ണപ്പലഹാരങ്ങളും ഫ്രൈകളുമൊക്കെ നന്നയിക്കഴിച്ചിരുന്ന ഒരാളായിരുന്നു ഞാൻ അതൊക്കെയും നിർത്തേണ്ടിവന്നു എന്നതാണ് ഒന്നാമത്തെ കാര്യം .

ആദ്യമായി ഭക്ഷണം മൂന്നുനേരമായി നിയന്ത്രിക്കുക എന്നതാണ്.  (കുറച്ചു കുറച്ചായി അഞ്ചോ ആറോതവണ കഴിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്). ഇതിൽ രാത്രിയിൽ ഒരു എട്ടുമണിക്ക് മുൻപായിട്ട് ഭക്ഷണം കഴിക്കും.


         ന്‍റെ  ഭക്ഷണരീതിയെന്നത് രാവിലെ നന്നായി വെള്ളംകുടിക്കും . കുളിച്ചുവന്നതിനു ശേഷം ഒരുഗ്രീൻടീ കുടിച്ച് ജോലിക്കുപോകും. ശേഷം ബ്രേക്ക്ഫാസ്റ്റെന്ന് പറയുന്നത് ഗോതമ്പ്കൊണ്ടുള്ള ഖുബ്ബൂസ് അല്ലെങ്കിൽ ഗ്രൈൻസടങ്ങിയിട്ടുള്ള ഗോതമ്പ് ബ്രഡ് ആണ് . ഇതിന്‍റെ കൂടെ സലാഡ്സ് അല്ലെങ്കിൽ ഉരുളക്കിഴങ്ങു ഒഴികെയുള്ള പച്ചക്കറികൾ മസാലകൾ ഒന്നുമില്ലാതെ ഉപ്പും മഞ്ഞളും കൂടിയിട്ട് പുഴിങ്ങിയെടുത്തതും ആയിരിക്കും . പച്ചക്കറികൾ പുഴുങ്ങിയതും സലാഡ്‌സും മാറിമാറി കഴിക്കും . ഒന്നുതന്നെ എല്ലാദിവസവും കഴിക്കുമ്പോഴുള്ള മടുപ്പൊഴിവാക്കാം . ഉച്ചയ്ക്കുള്ള ഭക്ഷണം ഗോതമ്പ് കുബ്ബൂസ് തന്നെ. അതിന്റെകൂടെ സലാഡ്‌സ് നന്നായി വെളുത്തുള്ളി ചതച്ചു ചേർത്ത തൈരുമാണ് കഴിക്കുക .ചിലപ്പോൾ ഫ്രൂട്ട്സോ ജ്യൂസോ ഉണ്ടാകും .രാത്രി നന്നായി ഫ്രൂട്സ് അല്ലെങ്കിൽ സലാഡ്‌സ് പിന്നെ ജ്യുസ് .ഇത്രയുമാണ് എന്‍റെ ഭക്ഷണം . ഇതിനിടയിൽ ചായ കുടിക്കുന്നത് പഞ്ചസാര ഇല്ലാതെ ഗ്രീൻടീ മാത്രമാണ് . ജ്യുസ് ഉണ്ടാകുമ്പോഴും പഞ്ചസാര ചേർക്കാതെ അതിന്റെ പ്രകൃതിദത്തമായ ടേസ്റ്റോടുകൂടി കുടിക്കുക .രാത്രി ഭക്ഷണം പരമാവധി നേരത്തെ കഴിക്കണം .ഞാൻ എല്ലാരാത്രിയിലും ഭക്ഷണശേഷം നാലോഅഞ്ചോ വെളുത്തുള്ളി ചതച്ചു കഴിക്കും .

     ഞാനീ മൂന്നുമാസം ചിക്കൻ , ബീഫ് എണ്ണയടങ്ങിയ ഒരു ഭക്ഷണവും , പഞ്ചസാര , ബേക്കറി ഫുഡ്സ് , അരിഭക്ഷണം എന്നിവ തീരെ കഴിച്ചിരുന്നില്ല. പിന്നെ വ്യായാമം എന്നുപറയുന്നത് എല്ലാ വൈകുന്നേരങ്ങളിലും നാലോ അഞ്ചോ റൗണ്ട് നന്നായി ഓടും . ഇങ്ങിനെ ഭക്ഷണം ക്രമീകരിച്ചത് കൊണ്ട് എന്തെങ്കിലും സൈഡ് എഫെക്ട്ഉണ്ടാകുമോ എന്നുചോദിച്ചാല്‍ എനിക്കറിയില്ല . ഞാന്‍ ഇതിന്‍റെ മറ്റുവശങ്ങളൊന്നുംതന്നെ നോക്കിയിരുന്നില്ല . തടികുറക്കാന്‍ ഞാന്‍ തന്നെ കണ്ടെത്തിയ വഴിയായിരുന്നു എന്നുമാത്രം. തടികുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏതെങ്കിലും ഡയറ്റീഷ്യനെ കണ്ട്ഉപദേശം തേടുന്നതാണ് നല്ലത് .





loading...