രചനകൾ


കണ്ണൂർ ഭാഷാഭേദ നിഘണ്ടു പുസ്തക പ്രകാശനം മാർച്ച് 11 ന് പിലാത്തറയിൽ പ്രകാശനം ചെയ്യും

Reporter: pilathara.com
കണ്ണൂരിൻ്റെ ഭാഷ കേട്ട് നട്ടംതിരിയണ്ട, ഇനി നിഘണ്ടു നോക്കി "കയ്ച്ചലാക്കാം"

ഡോ. വി ടി.വി. മോഹനൻ, ഡോ സ്മിത കെ നായർ എന്നിവർ ചേർന്നു തയ്യാറാക്കിയ "കണ്ണൂർ ഭാഷാഭേദ നിഘണ്ടു - പുസ്തക പ്രകാശനം മാർച്ച് 11 ന് പിലാത്തറയിൽ നടക്കും

ഓരോ പ്രദേശത്തും ഉപയോഗിക്കുന്ന ഭാഷ മറ്റു പ്രദേശങ്ങളിലേതിൽനിന്നും വ്യത്യസ്തമാണ്. സാമൂഹിക-സാംസ്കാരിക - വൈവിധ്യങ്ങൾ നിറഞ്ഞ കണ്ണൂർ ജില്ലയിലെ വിവിധസ്ഥലങ്ങളിൽ പ്രയോഗിക്കുന്ന വാക്കുകൾ ശേഖരിച്ച് തയ്യാറാക്കിയിട്ടുള്ള കണ്ണൂർ ഭാഷാഭേദ നിഘണ്ടു ഭാഷാവൈവിധ്യങ്ങളുടെ ഒരു പുതിയ ജാലകം വായനക്കാർക്കുമുന്നിൽ തുറന്നിടുന്നു. കണ്ണൂരിൻ്റെ   ഗ്രാമങ്ങളിൽ വ്യത്യസ്ത സാമൂഹിക, മത ജീവിതശൈലികളുടെ വകഭേദങ്ങളായി ഉപയോഗിക്കുന്ന നാട്ടുഭാഷകളിലെ പദങ്ങളെ 12 വർഷത്തെ പരിശ്രമത്തിലൂടെയാണ് 121 പേജുള്ള നാട്ടുഭാഷാനിഘണ്ടുവിൽ ചേർത്തിരിക്കുന്നത്.

2023 മാർച്ച് 11 ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക്  പുസ്തക പ്രകാശനം പിലാത്തറ സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടിൽ  പ്രമുഖ ചെറുകഥാകൃത്ത് ടി. പത്മനാഭൻ പ്രകാശനം നിർവഹിക്കും.

ഡോ എ എം ശ്രീധരൻ പുസ്തകം ഏറ്റുവാങ്ങും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ ഡോ. സത്യൻ എം മുഖ്യാതിഥി ആയിരിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി.ഡയരക്ടർ എൻ ജയകൃഷ്ണൻ പുസ്തകപരിചയം നടത്തും. റാഫി പൂക്കോം, ഡോ. ഇസ്മായിൽ ഓലായിക്കര, ഡോ കെ സി മുരളീധരൻ, ഡോ. പത്മനാഭൻ കാവുമ്പായി, പ്രദീപ് മണ്ടൂർ, ഷനിൽ ചെറുതാഴം  എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഡോ വി ടി.വി. മോഹനൻ, ഡോ. സ്മിത കെ നായർ എന്നിവർ രചനാനുഭവം പങ്കുവയ്ക്കും. സി ശശിധരൻ നന്ദി രേഖപ്പെടുത്തും. 

കണ്ണൂർ ഭാഷാഭേദ നിഘണ്ടു പുസ്തക പ്രകാശനം സുഹൃത്‌സംഗം പിലാത്തറ, പിലാത്തറ ഡോട്ട് കോമുമായി സഹകരിച്ചാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. പിലാത്തറ നടന്ന പ്രസ് മീറ്റിൽ ഡോ വി ടി വി മോഹനൻ മാസ്റ്റർ, ടി എസ് രവീന്ദ്രൻ, എ വി പുരുഷോത്തമൻ, ബാബു കമ്പ്രത്, പി ടി മനോജ്, പത്മനാഭൻ കാവുമ്പായി, ഷനിൽ ചെറുതാഴം, ശശി ആർട്ടോൺ തുടങ്ങിയർ പങ്കെടുത്തു. 



loading...