വാര്‍ത്താ വിവരണം

കുന്നിന്‍മതിലകം ക്ഷേത്രത്തില്‍ ശിവമഹാപുരാണ ഏകാദശാഹയജ്ഞം

15 February 2018
Reporter: rameshan
പിലാത്തറ: ചെറുതാഴം കുന്നിന്‍മതിലകം മഹാദേവ ക്ഷേത്രത്തില്‍ 16 മുതല്‍ 27 വരെ ശിവമഹാപുരാണ ഏകാദശാഹയജ്ഞം നടക്കും. വെള്ളിയാഴ്ച വൈകീട്ട് 5.30ന് യജ്ഞാചാര്യന്‍ എ.കെ.ബി. നായരെ സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് ഉദ്ഘാടന സദസ്സ്. തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പദ്മനാഭനുണ്ണി നമ്പൂതിരിപ്പാട് ദീപം തെളിക്കും. സംഗീതരത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രന്‍ മുഖ്യാതിഥയാകും. 17 മുതല്‍ 27 വരെ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ പാരായണവും പ്രഭാഷണവും നടക്കും. യജ്ഞദിനങ്ങളില്‍ അന്നദാനമുണ്ടാകും. യജ്ഞത്തിന്റെ ഭാഗമായി വ്യാഴാഴ്ച മൂന്നുമണിക്ക് ഉളിയത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്ര സേവാട്രസ്റ്റ് പ്രസിഡന്റ് കെ.ഗംഗാധരന്‍, സെക്രട്ടറി എന്‍.വി.നാരായണന്‍, കെ.എ.ഇന്ദൂധരന്‍, വി.എം.ദിവാകരന്‍, കെ.വി.മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.


whatsapp
Tags:
loading...