വാര്‍ത്താ വിവരണം

ജൈവ വൈവിധ്യോദ്യാനം - പച്ചക്കറി കൃഷിയുമായി കഞ്ഞിമംഗലം ഗവ.സെൽട്രൽ യു.പി

16 February 2018
Reporter: shanil cheruthazham
ചില അധ്യാപകർ വരുമ്പോൾ സ്കൂളിനും നാടിനും മാറ്റമുണ്ടാകും അഭിനന്ദനങ്ങൾ - സുബ്രൻമണ്യൻ മാസ്റ്റർ

120 ഓളം ഗ്രോ ബാഗുകളിൽ കൃഷി ഇറക്കി ഗവ സെൻട്രൽ യു പി കുട്ടികളാണ് കൊച്ചു കർഷകർ ആയി മാറിയത് . കൂടാതെ  50 ഓളം ജൈവ വൈവിധ്യമുള്ള  ഔഷധ തോട്ടവും മാതൃകാപരമായി സംരക്ഷിച്ചുവരുന്നു ഈ കൊച്ചു കർഷകർ . സ്കൂൾ  മുറ്റത്തിലേക്കുള്ള നടപ്പാത ഫാഷൻ ഫ്രൂട്ടിന്‍റെ  മാധുര്യമുള്ള   പന്തലിനുള്ള തയ്യാറെടുപ്പിന്‍റെ അവസാനഘട്ടത്തിലാണ് ഈ കൂട്ടുകാർ . സ്കൂൾളിന്‍റെ രക്ഷകർത്താക്കളും അദ്ധ്യാപകരുടെയും ശ്രമഫലമായി ഇതിനകം 70000 ഓളം രൂപ ചെലവിലാണ് കൃഷി ഒരുക്കം.  ജൈവ പന്തലിനു 30000 രൂപയുടെ ഗ്രാന്റും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. കുട്ടികളുടെ ഉച്ചഭക്ഷണത്തിനു ആവശ്യമായ ജൈവ പച്ചക്കറി ഉത്പാദനം ലക്ഷ്യമാക്കിയുള്ള  മാതൃസമിതിയുടെ നേതൃത്വത്തിൽ വി ടി രമ്യ , ഷിത , ശ്യാമള തുടങ്ങിയ അമ്മമാരുടെ സഹായം എടുത്തു പറയേണ്ടതാണെന്നു സ്കൂൾ ഹെഡ് മാസ്റ്റർ സുബ്രൻമണ്യൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. 





ജൈവ വൈവിധ്യോദ്യാനം - പച്ചക്കറി കൃഷിയുമായി കഞ്ഞിമംഗലം ഗവ.സെൽട്രൽ യു.പി സ്കൂൾ

whatsapp
Tags:
loading...