വിവരണം ഓര്‍മ്മചെപ്പ്


നെഞ്ചേറ്റു വാങ്ങുന്നു, നന്ദിയോടെ സർസയ്യിദിന്‍റെ  ഈ പുരസ്ക്കാരം

Reporter: VTV Mohanan

നെഞ്ചേറ്റു വാങ്ങുന്നു, നന്ദിയോടെ സർസയ്യിദിന്‍റെ  ഈ പുരസ്ക്കാരം

          സിനിമയെ നെഞ്ചേറ്റിയതിന് ലഭിച്ച പുരസ്‌ക്കാരത്തിന് മധുരമേറെയാണ്. എനിക്കേറ്റവും ആത്മബന്ധമുള്ള സർസയ്യിദ് കോളേജിന്‍റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി നടന്ന പുസ്തകോതസവവേദിയിലായിരുന്നു ആ ആദരമെന്നത് അതിന്‍റെ മാറ്റുകൂട്ടുന്നു. ഒരു പാട് അംഗീകാരങ്ങൾ വിവിധ മേഖലകളിലെ പ്രവർത്തനത്തിന് ഇതിന് മുമ്പ് ലഭിച്ചിട്ടുണ്ടെങ്കിലും അവയേക്കാൾ ഞാനിതിന് മൂല്യം കൽപ്പിക്കാൻ കാരണം എന്‍റെ അമ്മയും (രജനി രമാനന്ദ്) സിനിമയിലേക്ക് കൈപിടിച്ചെന്നെ  ചുവടുനടത്തിച്ച ഗുരുവും ജ്യേഷ്ഠനുമായ സംവിധായകൻ ഷെറിയും പ്രിയമിത്രം കൂടിയായ തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം, സി.ഡി.എം.ഇ.എ.സ്ഥാപകാംഗം കൂടിയായ പ്രസിഡണ്ട് കായിൻക്ക ഉൾപ്പെടെയുള്ളവർ സാക്ഷിയായി ഒരുവേദിയിൽ നിന്നും ലഭിച്ച ആദ്യ അംഗീകാരം എന്നതിനാലാണ്.

         സിനിമ എന്ന മോഹത്തിലേക്ക് ഒപ്പമുണ്ടായിരുന്ന  സഹയാത്രികരായ സംവിധായകർ ഷൈജു ഗോവിന്ദും ഷറീഫ് ഈസയും ഒരേ മേഖലയിലെ പ്രവർത്തനത്തിന് അവിടെ എനിക്കൊപ്പം അംഗീകരിക്കപ്പെട്ടു. പത്രപ്രവർത്തനരംഗത്ത് ഞങ്ങളെ പോലുള്ള പുതുതലമുറയുടെ വഴി സുഗമമാക്കാൻ പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പരിശ്രമം നടത്തി ഇന്നും ആ മേഖലയിൽ പ്രവർത്തിക്കുന്ന മാതൃഭൂമി ലേഖകൻ ശേഖരേട്ടനെയും സുദിനം ലേഖകൻ മാരാർജിയെയും പൊന്നാട അണിയിച്ചു ആദരിച്ചു കൊണ്ടാണ് ചടങ്ങ് തുടങ്ങിയത്. തളിപ്പറമ്പിലെ കലാകാരന്മാർക്ക് വലിയ പ്രോത്സാഹനമേകുന്ന സ്നേഹപൂർവ്വം എന്ന വാട്സ് ആപ്പ് കൂട്ടായ്മയുടെ സൃഷ്ടാവും അഡ്മിനുമായ സുബൈർ സൂപ്പർവിഷനാണ് പുരസ്ക്കാരം നൽകാനുള്ള തീരുമാനം ഫോണിൽ അറിയിച്ചത്. എന്‍റെ മേഖലകളിൽ എന്നെ ഒറ്റപ്പെടുത്താനുള്ള പരിശ്രമങ്ങൾ ചിലർ നടത്തിക്കൊണ്ടിരിക്കുന്നെന്ന ആത്മവേദന ഞാൻ അനുഭവിക്കുന്നതിനിടെ ദൈവം സുബൈർക്കയിലൂടെ എനിക്ക് നൽകിയ ക്രിസ്തുമസ്-പുതുവത്സര സമ്മാനം കൂടിയാണിത്. സൗഹൃദത്തിന്‍റെ വഴിയിൽ കൂടുകൂട്ടിയ സർഗപ്രതിഭകൾ യൂനുസ് ഹൈവേയും ഷാഫി ഖാഫിലയും സുസ്മിത ബാബുവും റീജ മുകുന്ദനും മജീഷ്യൻ നാരായണേട്ടനും ഗായകൻ നിസാം വളക്കൈയും ഭാര്യ മെഹറുന്നിസയും മകൻ കൂടിയായ വിസ്മയ പ്രതിഭ മാസ്റ്റർ സിഫ്രാൻ നിസാമുമെല്ലാം അന്ന് ആദരിക്കപ്പെട്ടിരുന്നു.  

         നിക്ക് ലഭിച്ച അംഗീകാരത്തെക്കാളേറെ എന്നെ ആഹ്ലാദിപ്പിച്ചത്, എനിക്കഭിമാനം പകർന്നത് ഞാൻ മനസ് കൊണ്ട് ഏറെ ബഹുമാനിക്കുന്ന മറ്റു ചിലർ അവിടെ അംഗീകരിക്കപ്പെട്ടപ്പോഴാണ്. നാടകത്തെ ജീവിതം പോലെ കൊണ്ട് നടക്കുന്ന രണ്ടു മുതിർന്നവരാണ് അതിൽ പ്രധാനപ്പെട്ടവർ. സിനിമാമോഹവുമായി ഞാൻ സഹസംവിധായകന്‍റെ വേഷമണിഞ്ഞ പതിനഞ്ചര വയസ്സിലെ ആദ്യ വർക്ക് മുതൽ മേക്കപ്പ്മാനായും അഭിനേതാവായും ഞാൻ കണ്ട സി.വി. എന്ന് സ്നേഹത്തോടെ വിളിക്കുന്ന സി.വി.ഇരിണാവ്, പിന്നെ എന്‍റെ പ്രിയപ്പെട്ട പപ്പേട്ടൻ എന്ന നാടകകാരൻ, പപ്പൻ മുറിയാത്തോട്. പിന്നെ ശ്രദ്ധേയമായ പല മാപ്പിളപ്പാട്ടുകളുടെയും  രചന നടത്തിയിട്ടും ജീവിതത്തിന്‍റെ തുരുത്തിൽ അംഗീകാരങ്ങൾ പലതും അന്യം നിന്നിരുന്ന തളിപ്പറമ്പ് ഹാരിസ്ക്ക. ജീവിതം പതിതളർത്തിയിട്ടും തളരാനുള്ളതല്ല ജീവിതമെന്ന് പ്രവൃത്തി കൊണ്ട് പഠിപ്പിച്ച എഴുത്തുകാരൻ കൂടിയായ കൂട്ടുകാരൻ ഷാജിയേട്ടൻ എന്ന ഷാജി തലോറ. ഇവരൊക്കെ ആദരിക്കപ്പെട്ടതാണ് എന്‍റെ അംഗീകാരത്തെക്കാൾ എന്നെ സന്തോഷിപ്പിക്കുന്നത്. അത്തരം വ്യക്തിത്വങ്ങളെ ആദരിക്കാൻ മനസ് കാട്ടിയ സർസയ്യിദ് കോളേജിന്റെ അധികൃതർക്ക്, സുബൈർക്കയെപ്പോലുള്ള നല്ല മനസുകൾക്ക്, ഷാൻ മീരാൻ അടക്കമുള്ള അലൂമ്നി അസോസിയേഷനിലെ മിത്രങ്ങൾക്ക് ഈ പൂമംഗലംകാരൻ ഹൃദയം കൊണ്ട് നന്ദി പറയുന്നു. ഒപ്പം എന്‍റെ അമ്മയും ഗുരുവും നിൽക്കുന്ന വേദിയിൽ ഡോ.വി.ടി വി മോഹനൻ സാർ കൈമാറിയ സർസയ്യിദ് എന്ന ഹൃദയത്തോട് ചേർത്ത് പിടിച്ച വലിയ വിദ്യാഭ്യാസ പ്രസ്ഥാനം നൽകിയ അംഗീകാരത്തെയും ഞാൻ നെഞ്ചേറ്റുന്നു. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനകളും ഇനിയും ഒപ്പം വേണമെന്ന് അഭ്യർത്ഥിക്കുന്നു.


- സ്നേഹത്തോടെ സ്വന്തം റിയാസ് കെ.എം.ആർ-                           
 #Riyas KMR fb Post.





loading...