വാര്‍ത്താ വിവരണം

ബസ് സമരം പിന്‍വലിച്ചു

20 February 2018
Reporter: tony thomas

തിരുവനന്തപുരം: അഞ്ച് ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ബസ്സുടമകള്‍ തീരുമാനിച്ചത്.


മുഖ്യമന്ത്രിയുമായി ഇന്നു രാവിലെ നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് തീരുമാനം. വിദ്യാർഥികൾക്ക് നിരക്കു വർധിപ്പിക്കാൻ ആകില്ലെന്നും ഇക്കാര്യം ഇപ്പോൾ പരിഗണിക്കാനാകില്ലെന്നും മുഖ്യമന്ത്രി ബസ് ഉടമകളെ അറിയിച്ചു.അതേസമയം, വിദ്യാർഥികളുടെ നിരക്കു വർധന പിന്നീട് പരിഗണിക്കാമെന്നും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് സമരത്തിൽ നിന്ന് പിൻമാറണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന ചെവിക്കൊള്ളുകയായിരുന്നെന്നും ചർച്ചയ്ക്കു ശേഷം ബസ് ഉടമകൾ അറിയിച്ചു.മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ബസ് ഉടമകളെ കണ്ടത്. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും പങ്കെടുത്തു.Tags:
loading...