വാര്‍ത്താ വിവരണം

സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി രാഷ്ട്രദീപികയിലെ ‘ട്രോളന്‍ ജേര്‍ണലിസ്റ്റ്’

20 February 2018
Reporter: pilathara.com

പഞ്ചാബി ഹൗസ് സിനിമയില്‍ ഹരിശ്രീ അശോകന്റെ കഥാപാത്രമായ രമണ്‍ പറയുന്ന ഡയലോഗ് ഉപയോഗിച്ചായിരുന്നു ട്രോള്‍. 

ഞങ്ങള്‍ നേരെ മുഖ്യമന്ത്രിയുടെ അടുത്തേക്കു ചെന്നു. എന്നിട്ട്?
മര്യാദയ്ക്കു നിരക്കു കൂട്ടാന്‍ പറഞ്ഞു, എന്നിട്ട്?
അപ്പോ അങ്ങേരു പറ്റില്ലെന്നു പറഞ്ഞു.. അപ്പൊ?
അപ്പൊ ഒരു തീരുമാനമായില്ലേ എന്നാണ് ട്രോള്‍.

അഞ്ചു ദിവസമായി തുടരുന്ന സ്വകാര്യബസ് സമരം പിന്‍വലിച്ച വാര്‍ത്തയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയില്‍ മാത്രമല്ല ട്രോളുകള്‍. സായഹ്നപത്രമായ രാഷ്ട്രദീപകയും വാര്‍ത്തയെ സമീപിച്ചത് ട്രോളിക്കൊണ്ടാണ്. ഒന്നാം പേജില്‍ നല്‍കിയ പ്രധാന വാര്‍ത്തയുടെ തലക്കെട്ടലിയായിരുന്നു ട്രോള്‍. ഈ ട്രോളിനെ സോഷ്യല്‍ മീഡിയ സ്വാഗതം ചെയ്തു. വലിയ തോതിലാണ് ട്രോള്‍ ഗ്രൂപ്പുകള്‍ ഇതിനെ പ്രോത്സഹിപ്പിച്ചത്.

#മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ 
ട്രോളന്‍.
..

ഇന്ന് ഒരൊറ്റ വാര്‍ത്ത തലക്കെട്ട് കൊണ്ട് സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാരുടെ താരമായി മാറിയിരിക്കുകയാണ് ചെറുതാഴം സെന്‍റര്‍ സ്വദേശിയും രാഷ്ട്രദീപിക കണ്ണൂര്‍ സബ്ബ് എഡിറ്ററുമായ ഷിജു  ചെറുതാഴം.

# ചെറുതാഴം സാംസ്കാരിക വേദി പ്രവര്‍ത്തകനും യുവഎഴുത്തുകാരനുമായ ഷിജു ചെറുതാഴത്തിന് വാര്‍ത്ത തലക്കെട്ടിനെ സോഷ്യല്‍ മീഡിയ നെഞ്ചേറ്റിയതിന്‍റെ ആവേശത്തിലാണ് ചെറുതാഴം സെന്‍ററിലെ ട്രോളന്‍മാര്‍.

സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാരുടെ താരമായി മാറിയിരിക്കുകയാണ് ചെറുതാഴം സെന്‍റര്‍ സ്വദേശിയും രാഷ്ട്രദീപിക കണ്ണൂര്‍ സബ്ബ് എഡിറ്ററുമായ ഷിജു ചെറുതാഴം.

Tags:
loading...