വാര്‍ത്താ വിവരണം

നാടിനെ നടുക്കിയ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

21 February 2018
റിട്ട. അദ്ധ്യാപികയുടെ കൊലപാതകത്തില്‍ നാട്ടുകാരായ റമീസ് (24), വിശാഖ് (23) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

റിട്ട. അദ്ധ്യാപികയുടെ കൊലപാതകത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

പുലിയന്നൂരില്‍ റിട്ട. അദ്ധ്യാപിക പി.വി ജാനകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരായ റമീസ് (24), വിശാഖ് (23) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന യുവാവ് ഗള്‍ഫിലേക്ക കടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ കേസ് സംബന്ധിച്ച് ഒരു വിവരവും വെളിപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. നേരത്തെ തന്നെ ജാനകി വധക്കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി ഉത്തരമേഖല എഡിജിപി രാജേഷ് ദിവാന്‍ വ്യക്തമാക്കിയിരുന്നു. നാട്ടുകാരായ മൂന്നു പേരാണ് കൊല നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇതില്‍ രണ്ടു പേരെയാണ് ഇപ്പോള്‍ പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 13ന് രാത്രി പതിനൊന്ന് മണിയോടെയാണ് റിട്ടയേര്‍ഡ് അദ്ധ്യാപികയായ പി.വി. ജാനകി കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേരാണ് കൃത്യം നടത്തിയതെന്ന് പരുക്കുകളോടെ രക്ഷപ്പെട്ട ഭര്‍ത്താവ് കൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. വീട്ടില്‍ നിന്ന് അക്രമികള്‍ പണവും സ്വര്‍ണവും കവരുകയും ചെയ്തുTags:
loading...