വാര്‍ത്താ വിവരണം

ചന്തപ്പുര കോക്കോട്ടു വയലിലെ ഗെയിൽ ഗ്യാസ് പൈപ്പ് ലൈൻ പണി പൂർത്തിയാകുന്നു.

22 February 2018
Reporter: Shuhail Chattiol
ക്രൈൻ ഉപയോഗിച്ചു പൈപ്പ് താഴ്ത്തുന്നു

പിലാത്തറ  ∙ പാചക വാതകം കടന്നുപോകേണ്ട ഗെയിൽ ഗ്യാസ് പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി ചന്തപ്പുര കൊക്കോട്ട് വയലിൽ പൂർത്തിയാവുന്നു. ഇനി വണ്ണാത്തിപ്പുഴയുടെ അടിയിലൂടെ മണിയറ വയൽ കടന്ന് അടുത്ത പ്രദേശത്തേക്ക് നീളും. ഒരു മാസമായി കൊക്കോട്ട് വയലിൽ നടന്നുവരുന്ന പൈപ്പ് സ്ഥാപിക്കലാണു പൂർണതയിലെത്തുന്നത്.

മൂന്ന് മീറ്റർ ആഴത്തിലാണ് പൈപ്പ് മണ്ണിനടിയിൽ സ്ഥാപിക്കുക. മുകളിൽ പൈപ്പുകൾ പരസ്പരം യോജിപ്പിച്ചാണ് കുഴിയെടുത്ത് മണ്ണിൽ ഇറക്കിവയ്ക്കുന്നത്. 18 മീറ്റർ വീതിയിലാണ് ഇവർ സ്ഥലമെടുത്തിട്ടുള്ളത്. ഈ സ്ഥലത്ത് ചെറുകിട കൃഷികൾ നടത്താൻ നേരത്തേയുണ്ടായിരുന്ന സ്ഥലമുടമകളെ ഇവർ അനുവദിച്ചിട്ടുണ്ട്. അതേസമയം, കമുക് ഉൾപ്പെടെയുള്ളവ വച്ചുപിടിപ്പിക്കുന്നത് വിലക്കിയിട്ടുണ്ട്. ഏതുസമയത്തും വാഹനങ്ങൾക്ക് കടന്നുവരാൻ കഴിയും വിധം 18 മീറ്റർ സ്ഥലം സജ്ജമായിരിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം.Tags:
loading...