വാര്‍ത്താ വിവരണം

പുസ്തക ചർച്ച

22 February 2018
Reporter: ഹരിദാസ് പാലങ്ങാട്ട്
വി ആർ നായനാർ സ്മാരക വായനശാലയുടേയും, പുരോഗമന കലാസാഹിത്യ സംഘം കുഞ്ഞിമംഗലം നോർത്ത് യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ ഏ കെ ജി യുടെ എന്റെ ജീവിത കഥ എന്ന പുസ്തകത്തെ കുറിച്ച് 2018 ഫെബ്രവരി 27 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് വായനാ പന്തലിൽ വച്ച് പുസ്തക ചർച്ച നടത്തുന്നു. ശ്രീ ജിനേഷ്‌കുമാർ എരമം പുസ്തകം പരിചയപ്പെടുത്തുന്നു. രാജേഷ് കടന്നപ്പള്ളി, ചന്ദ്രൻ മണ്ടൂർ, പപ്പൻ കുഞ്ഞിമംഗലം, ഷിജിത്ത് കെ വി, അനീബ് എസ്സ് ബാബു, വിനീത് സി എന്നിവർ പങ്കെടുക്കുന്നു.


whatsapp
Tags:
loading...