വാര്‍ത്താ വിവരണം

ബോൺസായ് കാലികപ്രസക്തമായ ദളിതരുടെ ജീവിത കഥ

23 February 2018
Reporter: Shanil Cheruthazham

നവാഗതനായ സന്തോഷ് പെരിങ്ങത്ത് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ബോൺസായ്. എ സ്റ്റാർ ഫിലിംസിന്റെ ബാനറിൽ കെ പി സുരേഷ് ആണ് ചിത്രം നിർമിക്കുന്നത് . മനോജ് കെ ജയൻ , ലെന , സുനിൽ സുഗദ, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ ശ്രീയ ജയ്ദീപ് ആലപിച്ച ചൊല്ലാം ചൊല്ലി എന്ന ഗാനം പ്രേക്ഷക പ്രീതി നേടിയിരുന്നു . ദളിതരുടെ അതിജീവനത്തിന്റെ കഥയാണ് ബോൺസായ് വരച്ചുകാട്ടുന്നത്. ജലീൽ  ബാദുഷ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സോബിൻ സോമനാണ്. ജയചന്ദ്രൻ കാവുംതാഴയാണ് സംഗീതം . രാജേഷ് ശർമ്മ, അനഘ ജാനകി ,   ബേബി തോമസ് ചുണ്ട, രാജീവ് റോബർട്ട്, സുരേഷ് രാമന്തളി, ഹരിത ഹരീഷ്, കെ സി കൃഷ്ണൻ . സി കെ സുധീർ എന്നിവരും വേഷമിടുന്നു . 


Video ശ്രീയ ജയ്ദീപ് ആലപിച്ച ചൊല്ലാം ചൊല്ലി

 Supporting Facebook Post


Tags:
loading...