വാര്‍ത്താ വിവരണം

മധുവിനെ തല്ലിക്കൊന്നത് തന്നെ - മരണകാരണം ആന്തരിക രക്തസ്രാവം

24 February 2018
Reporter: pilathara.com, Photo : Vava Lijesh

          അട്ടപ്പാടിയില്‍ നാട്ടുകാര്‍ മര്‍ദിച്ചു കൊന്ന മധുവിന്റെ പോസ്റ്റ് മോര്‍ട്ടം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. ആന്തരിക രക്തസ്രാവമാണ് മധുവിന്റെ മരണകാരണമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലക്കുള്ളിലും നെഞ്ചിലും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ശരീരമാസകലം മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി അട്ടപ്പാടിയിലേക്ക് കൊണ്ടുപോകും.

          മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തുക എത്രയും വേഗം ലഭ്യമാക്കാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. Tags:
loading...