വാര്‍ത്താ വിവരണം

ചെറുതാഴം കുന്നിൻമതിലകം മഹാദേവ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം.

26 February 2018
Reporter: Shuhail Chattiol
ഏകാദശാഹയജ്ഞത്തിന് ചൊവ്വാഴ്ച ഉച്ചയ്ക്ക് നടക്കുന്ന യജ്ഞ സമർപ്പണത്തോടെ സമാപനമാകും.

ചെറുതാഴം . ശിവക്ഷേത്രങ്ങളിൽ ദുർല്ലഭമായി നടത്തപ്പെടുന്ന ശിവ മഹാപുരാണ ഏകാദശാഹ പാരായണ യജ്ഞം മനസ്സിലാക്കാനും പാരായണത്തിൽ പങ്ക് കൊള്ളാനുമായി ചെറുതാഴം കുന്നിൻമതിലകം മഹാദേവ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം. അഷ്ടദശ പുരാണങ്ങളിൽ നാലാം സ്ഥാനമാണ് ശിവ മഹാപുരാണത്തിന് പണ്ഡിതന്മാർ നൽകിയിരിക്കുന്നത്. ഏകാദശാഹയജ്ഞത്തിന് ചൊവ്വാഴ്ച ഉച്ചയ്ക്ക് നടക്കുന്ന യജ്ഞ സമർപ്പണത്തോടെ സമാപനമാകും.

തുടർന്ന് യജ്ഞശാലയിലുള്ള വിഗ്രഹത്തിൽ ആറാട്ടിന്റെ ഭാഗമായി അവദ്യുത സ്നാനം നടത്തും. തുടർന്ന് പ്രസാദ വിതരണം, അന്നദാനം. 2019ൽ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവം നടക്കുന്ന ക്ഷേത്രത്തിൽ പ്രശ്നവിധിപ്രകാരം നടത്തപ്പെടുന്ന ഏകാദശാഹയജ്ഞത്തിന് 16 മുതലാണ് തുടക്കമിട്ടത്. ആദ്ധ്യാത്മികാചാര്യൻ എ.കെ.ബി.നായർ കോഴിക്കോടിന്റെ നേതൃത്വത്തിലാണ് പാരായണം നടന്നു വരുന്നത്.Tags:
loading...