വാര്‍ത്താ വിവരണം

ഗ്രാമിക കുഞ്ഞിമംഗലം ജേതാക്കളായി

26 February 2018
Reporter: ഹരിദാസ് പാലങ്ങാട്ട്

വി.ആർ.നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി 'സ്കാൻ' കുഞ്ഞിമംഗലം ദശവാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഗ്രാമിക കുഞ്ഞിമംഗലം ജേതാക്കളായി. ഫൈനൽ മത്സരത്തിൽ യൂത്ത്‌വിങ്‌സ് പാളയം നഗറിനെയാണ്  പരാജയപ്പെടുത്തിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞിരാമൻ സമ്മാനദാനം നിർവ്വഹിച്ചു. കെ.മനോഹരൻ, നിവേദ് ചന്ദ്രൻ, അഭിലാഷ്.കെ.പി, ദിനേശ്.സി.ടി, അതുൽ.എം.ദാസ്, വിനീത്.സി, ജിനീഷ്.കെ.വി തുടങ്ങിയവർ സംസാരിച്ചു.



whatsapp
Tags:
loading...