കല്യാശ്ശേരി വാര്‍ത്താ വിവരണം

സ്കൂളുകളിൽ പരിസ്ഥിതി ബോധവത്ക്കരണ പരിപാടിയുമായി കല്യാശ്ശേരി മണ്ഡലം

3 June 2018
Reporter: ratheesh

പ്ലാസ്റ്റിക്കിനെ ചെറുക്കൂ പരിസ്ഥിതിയെ രക്ഷിക്കൂ എന്ന സന്ദേശത്തോടെ കല്യാശേരി മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും പരിസ്ഥിതി ബോധവത്ക്കരണ പരിപാടി നടത്തും. ടി.വി രാജേഷ് എം.എൽ എ യുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കി വരുന്ന കല്യാശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പരിപാടി.

പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ ഭവിഷ്യത്തുക്കളും പാരിസ്ഥിതിക പ്രശ്നങ്ങളും വിളിച്ചോ തുന്ന ഹ്രസ്വചിത്രം പ്രദർശിപ്പിക്കും. സുരേന്ദ്രൻ അടുത്തിലയാണ് ഹ്രസ്വചിത്രം നിർമിച്ചത്. മണ്ഡലം പരിസ്ഥിതി പ്രവർത്തന വൈബ് സൈറ്റ് തുറക്കും.  മണ്ഡലതല ഉദ്ഘാടനം ജൂൺ 4 ന് തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് കൊട്ടില ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ  വി സുമേഷ് ഉദ്ഘാടനം ചെയ്യും. സുരേന്ദ്രൻ അടുത്തില ക്ലാസ്സെടുക്കും.




loading...