വാര്‍ത്താ വിവരണം

മാടായി ഇട്ടമ്മൽ ക്ഷേത്ര കളിയാട്ടത്തിന് ഇന്ന് തുടക്കം

28 February 2018
Reporter: Tony Thomas

പഴയങ്ങാടി∙ മാടായി ഇട്ടമ്മൽ പുതിയഭഗവതി ക്ഷേത്രത്തിൽ നാലു ദിവസം നീണ്ടുനിൽക്കുന്ന കളിയാട്ട ഉത്സവത്തിന് ഇന്നു തുടക്കം. ഉച്ചയ്ക്ക് ഒന്നിനു മാടായിക്കാവിൽ നിന്നു ദീപവും തിരിയും എഴുന്നള്ളിച്ചു വരവ്. വൈകിട്ട് നാലരയ്ക്കു കലവറ നിറയ്ക്കൽ ഘോഷയാത്ര, സന്ധ്യാവേല, ഏഴിനു നൃത്തനൃത്യങ്ങൾ. തുടർന്നു വനിതാ കമ്മിറ്റിയുടെ തിരുവാതിര. എട്ടിനു തോറ്റം, വെള്ളാട്ടം. തുടർന്നു വാഴ്ക കലാവേദി മാടായി അവതരിപ്പിക്കുന്ന നാടൻപാട്ട്, കുട്ടികൾ അവതരിപ്പിക്കുന്ന വിൽക്കലാമേള.

നാളെ രാവിലെ അഞ്ചിനു പുതിയഭഗവതി, വയനാട്ടുകുലവൻ തെയ്യങ്ങളുടെ പുറപ്പാട്. രാത്രി 7.30നു പുതിയപുഴക്കര സ്വാമി മഠത്തിൽ നിന്നു പുറപ്പെടുന്ന കാഴ്ചവരവ്. മാർച്ച് രണ്ടിനു പുലർച്ചെ തെയ്യങ്ങളുടെ പുറപ്പാട്. രാത്രി എട്ടിനു പുതിയഭഗവതിയുടെ വിഗ്രഹം എഴുന്നള്ളിച്ചുകൊണ്ടുള്ള കാഴ്ചവരവ്. 12നു വീരൻ, വീരർകാളി തെയ്യങ്ങളുടെ പുറപ്പാട്. മാർച്ച് മൂന്നിനു പുലർച്ചെ അഞ്ചിനു വിവിധ തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം. രണ്ടിന് ആറാടിക്കലോടെ സമാപനം.



whatsapp
Tags:
loading...