വിവരണം ഓര്‍മ്മചെപ്പ്


ഒരു കണ്ടക്ടറുടെ ഡയറിക്കുറിപ്പ്


*ഒരു#കണ്ടക്ടറുടെ#ഡയറിക്കുറിപ്പ്*

കൈനിറയെ പണവും ചുറ്റുംപെൺകുട്ടികളും... അതിനിടയിലെ ഒരു നുഴഞ്ഞു കയറ്റക്കാരൻ ആയാണ് എന്നെ പലരും കണ്ടത് മിനിസ്ക്രീനിലെ ദൃശ്യം പോലെ എന്നെ വീക്ഷിച്ച ഒരുപാടു കണ്ണുകൾ, പലതരം കുശുകുശുപ്പുകൾ,ചിരിച്ച മുഖവും, ചിന്തിപ്പിച്ച നോട്ടവും, കുറ്റപ്പെടുത്തുന്ന വാക്കുകളും സമ്പാദിച്ച് ചില്ലറ കടം പറഞ്ഞു കടന്നു പോയി.. 

നിങ്ങൾ മുന്നോട്ടു പോകുമ്പോൾ ഞാൻ പോയത്‌ പിന്നിലെലേക്കാണ്.. അതുകൊണ്ട്.. നിങ്ങളുടെ കാഴ്ച്ചയും എന്റെ കാഴ്ചപ്പാടും തമ്മിൽ ഒരുപാടന്തരം ഉണ്ടാവും..പലരോടും ദേഷ്യപ്പെട്ടിട്ടുണ്ടാവും..അതൊന്നും സത്യത്തിൽ അവരോടുള്ള ദേഷ്യമയിരുന്നില്ല ..മറിച്ച്, ഒരുകൂട്ടം ആളുകളെ ഒന്നിച്ചു കൊണ്ടു പോകാനുള്ള എന്റെ ചില ശക്തമായ തീരുമാനങ്ങൾ മാത്രമായിരുന്നു. 

പിന്നീട് ഒരു യാത്രയിൽ കണ്ടുമുട്ടി അവർ ഒരു പുഞ്ചിരി വച്ചു നീട്ടുമ്പോൾ കുറ്റബോധം കൊണ്ട് തലതാഴ്ത്തേണ്ടി വന്നിട്ടുണ്ട്..ഉറക്കെ പറഞ്ഞു പോയ ഒരു വാക്കിന്റെ പേരിൽ വഴിമാറി നടന്നവർ, അതിന്റെപേരിൽരിൽവാ തോരാതെ തിരിച്ചു പറഞ്ഞവർ... പറഞ്ഞും പറയാതെയും മറ്റുചിലർ...!ഒരുപാടു പേരെ ഭയപ്പെട്ടു ഒരു ജോലി എന്നതിനപ്പുറം ചില തിരിച്ചറിവുകൾ ഉത്തരവാദിത്വത്തിന്റെ കാവലാളായി മുന്നിൽ നിന്ന് ടിക്കറ്റ് മുറിക്കുമ്പോഴുംശക്തമായ ചില നിയന്ത്രിക്കലുകളിൽ മനസ്സ് കലുഷിതമായി മാറാറുണ്ട്. എടുത്താൽ പൊന്താത്ത ഭാരവുമായി കടന്നു വന്നു കടന്നുപോകാൻ ഇട തരാത്ത കുഞ്ഞിനോടും പറയേണ്ടി വന്നിട്ടുണ്ട്. ഇത് ഏറ്റുപറച്ചിലോ കുറ്റ സമ്മതമോ അല്ല. അനുഭവങ്ങളാണ് ഒരുപാട് മനസ്സുകളെ വേദനിപ്പിക്കേണ്ടി വരുന്നവൻ.. 

അവൻ സ്വയം എടുത്തണിയുന്നതാണ് കണിശക്കാരന്റെ മുഖം മുടി.. പരിവേഷമില്ലാത്തഅവന്റെ മനസ്സിലുണ്ട് എല്ലാം മാനുഷിക മൂല്യങ്ങളും. പാലിക്കാൻ കഴിയാതെ പോകുന്നത് നിങ്ങൾ ഞങ്ങൾക്ക് ചുറ്റും തിർക്കുന്ന മനസ്സിന്റെ വലിപ്പം കൊണ്ടല്ല.. മതിലിന്റെ വലിപ്പം കൊണ്ടാണ് . അങ്ങനെ തളച്ചിട്ടവന്റെ അമർഷം എന്റെ വാക്കുകളിൽ കണ്ടേക്കാം.. ക്ഷമിക്കുക.നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ?. മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടുമ്പോൾഉയർത്തിപിടിച്ച ശിരസ്സേ എല്ലാവരും കണ്ടിട്ടുള്ളു .. പക്ഷേ ആരും കാണാത്ത ആ മനസ്സ് അത് കുനിച്ചു കൊണ്ടുതന്നെയാണ്..""

 തിരക്കിനിടയിൽ ടിക്കറ്റു മുറിക്കുന്നത് നല്ല സുഖമല്ലേ ""എന്ന് എന്നോട് പലരും ആരാഞ്ഞിട്ടുണ്ട്?. വികാരങ്ങളും വിചാരങ്ങളും ഉള്ള ഒരുമനുഷ്യൻഎന്നത് നില നിർത്തി കൊണ്ടുതന്നെ പറഞ്ഞു തുടങ്ങാം....!എന്റെ മുന്നിൽ ഒരു കർത്തവ്യ ബോധം ഉണ്ട്. അതാണ് അവിടെ ഉണർന്ന് പ്രവർത്തിക്കുന്നത്. അല്ലാതെ എന്റെ സിരകളെ ചൂടുപിടിപ്പിക്കാൻ ചികഞ്ഞു നടക്കുകയല്ല. "അനുഭവിക്കാനുള്ള ഒരു വസ്തു മാത്രമായിട്ടാണ്" ഇന്നും സ്ത്രീയെ പലരും കാണുന്നത് എന്ന തിരിച്ചറിവ് ഉണ്ടായതും അന്നുമുതൽക്കാണ്. കാലം മാറി കോലം മാറി, പക്ഷേ ഇപ്പോഴും മനുഷ്യന്റെ അല്ലേൽ ഞാനടങ്ങുന്ന പുരുഷ സമൂഹത്തിന്റെ സങ്കൽപ്പങ്ങൾ മാറിയിട്ടില്ല. ഒരു കിളിക്ക് ആ കൂട് സ്വാതന്ത്ര്യം നിഷേധിക്കുന്നുണ്ടെങ്കിലും സുരക്ഷിതത്ത്വം നൽകുന്നുണ്ട്. അതുപോലെ സ്ത്രീക്ക് സമൂഹം സ്വാതന്ത്ര്യം നൽകുന്നുണ്ടെങ്കിലും സുരക്ഷിതത്വം നൽകുന്നില്ല,. അവൾ എത്രയൊക്കെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ടോ അത്രത്തോളം ഇത്തരക്കാരുടെ മനസിൽസിൽ കേവല സുഖം മാത്രമാണ് ജനിപ്പിക്കുന്നത്.

 എന്റെത് മിഥ്യദ്ധാരണകൾമാത്രമായിരിക്കാം.. പക്ഷേ നിന്നെക്കുറിച്ച് നിനക്കൊരു ധാരണ നീ വച്ചു പുലർത്തണം.. നിന്നേ സൂക്ഷിക്കാൻ നിനക്കേ കഴിയൂ. നിസ്സഹായരായി നിൽക്കുന്നവരെ ആസ്വദിച്ച് കാമ കൊതി തീർക്കാൻ ഞാൻ പഠിച്ചിട്ടില്ല കാരണം. അതുപോലൊരു സ്ത്രീയാണ് എനിക്കും ജന്മം തന്നത്. ആ അമ്മയുടെ രക്തമാണ് എന്റെ സിരകളിലും ഓടുന്നത് , എന്റെ സഹോദരിയുടെ പ്രാർഥനയാണ് എന്നെ മുന്നോട്ടു നയിക്കുന്നത്, എന്റെ ഭാര്യയുടെ കാത്തിരിപ്പാണ് എന്നെ തിരിച്ചുകൊണ്ടുവരുന്നത്.അതുകൊണ്ട് "ജീവിക്കാൻ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുന്നവന്റെ കഷ്ടപ്പാടുകളെക്കുറിച്ച് ചോദിച്ചില്ലെങ്കിലും കാമസുഖത്തിന്റെ കണക്കെടുക്കരുത്."

അവകാശം പറഞ്ഞ് അഹങ്കാരത്തോടെ കടന്നുവരുന്ന വിദ്യാർത്ഥികളോട് ...മറ്റുള്ളവരുടെ അവകാശങ്ങൾ തകർക്കാനല്ല നിങ്ങൾ പഠിക്കേണ്ടത് സംരക്ഷിക്കാനാണ്...കുട്ടികളും കുടുംബവും അടങ്ങുന്ന വലിയൊരു സമൂഹത്തെയാണ് ഞാനടങ്ങുന്ന കണ്ടക്ടർമാർ നയിക്കുന്നത്. കോളേജിലേക്ക് പോകുമ്പോൾ ഹെൽമറ്റ് വയ്ക്കാത്തതിന് പോലീസ് 100രൂപ ഫൈൻ ആക്കുമ്പോൾ ഒരക്ഷരം പറയാതെ കൊടുത്തു തടിയൂരുന്നു. എന്നാൽ പാസ്‌ ഇല്ലാത്തതിന് പത്തുരൂപ തരാൻ നിങ്ങൾ മടിക്കുന്നു, അവിടെ നിങ്ങൾ നിരത്തുന്ന ന്യായവാദങ്ങൾ ഒരുവ്യക്തിക്ക് ചേർന്നതാണോ..?

 അധികാരത്തിന്റെ കാക്കിയും അധ്വാനിക്കുന്നവന്റെ കാക്കിയും തമ്മിലുള്ള ദുഷിച്ച അന്തരം. !

അതല്ലേ സത്യം..?

ഞങ്ങളെപോലുള്ളവർസഹിക്കാനും ക്ഷമിക്കാനും പഠിച്ചതിന്റെ ഭാഗമാണ്നീ നേടിയ അറിവ്.ആ അറിവ് അധ്വാനിക്കുന്നവനു- വേണ്ടി ഉപയോഗിക്കാൻ നീ കാണിക്കുന്ന മടിയുണ്ടല്ലോ അതാണ് ദാരിദ്ര്യം...അധ്വാനിക്കുന്ന തൊഴിലാളിക്ക് കൂലിയേക്കൾ കൂടുതൽ കണ്ണീരും വേദനകളും മാത്രമാണ് ഇന്ന് വേതനം. "ഇത് ഒരു ദുരവസ്ഥയാണ്" വളയം പിടിച്ച് വൻ മുതൽ ബെല്ലടിച്ച വൻ വരെ നീളുന്ന ദയനീയാവസ്ഥ.,!

പല പെൺകുട്ടികളും എന്നോട് ചോദിച്ചിട്ടുണ്ട് എന്താ ഏട്ടൻ ചിരിക്കാത്തത്,എന്ന്..?
ആ കുട്ടികളോട് പറയാം.. "മാന്യൻ ആയതുകൊണ്ടല്ല കള്ളത്തരം മനസ്സിൽ ഉള്ളതുകൊണ്ട് തന്നെയാണ്" അതല്ലെങ്കിൽ രണ്ടു രൂപക്കുള്ള നിന്റെ മുതലെടുപ്പിനു പാത്രമാവാൻ എന്റെ മനസ്സ് അനുവദിക്കാത്തതുകൊണ്ടാവാം, ഒരു വിദ്യർത്ഥി പാസിന്റെ പുറകിലും കുറിച്ചു കണ്ടിട്ടില്ല...കണ്ടക്ടർ നിർബന്ധമായും ചിരിക്കണം എന്ന്. അതും മറ്റൊരു കാരണമായിരിക്കാം.!

 ഇടവേളകളിൽ കളി പറഞ്ഞു ഞങ്ങൾ പൊട്ടിച്ചിരിക്കാറുണ്ട് ആ ചിരിയാണ് സത്യം.. അതിൽ മനസ്സ് സന്തോഷിക്കാറുണ്ട്. നിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ നീ പൊഴിക്കുന്ന പുഞ്ചിരി അത് കപടതയാണ്, അതിന് എന്നെപ്പോലുള്ളവർ മുഖം കൊടുക്കുമായിരിക്കും മനസ്സ് കൊടുക്കാറില്ല. 

ഞാൻ സന്തോഷിക്കാതെ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ഞാൻ കോമാളി അല്ല.. 

ഇതൊക്കെ കൊണ്ടു തന്നെയാവണം റോഡ് ഭരിച്ച ഞങ്ങളെ അഹങ്കാരികൾ എന്ന് നിങ്ങൾ മുദ്ര കുത്തിയത് ..

ഒരു വലിയ ആഗ്രഹം തന്നെയായിരുന്നു.. ഒരുപാട് പേരേ ഒന്നിച്ചു കൊണ്ടുപോകുന്ന കണ്ടക്ടർ എന്ന വ്യക്തിയോട് തോന്നിയ ഒരു ആരാധന... ചിരിച്ചു തമാശ പറഞ്ഞു തെന്നിനീങ്ങുന്ന, ചിലപ്പോൾ കർക്കശക്കാരനായ,ചിലപ്പോൾ കൗശലക്കാരനായ, കാക്കി ക്കാരനോട് തോന്നിയ അടുപ്പം. പഠന പുസ്തകം മാറ്റിവച്ചു ജീവിത പുസ്തകം ഏറ്റെടുക്കുമ്പോൾ.... വലിയൊരു ജീവിത പാഠവും അനുഭവ പാഠവും ആണ് മുറിച്ചെടുത്തുത്‌..

ഒരു പാട് വ്യക്തികൾ... അനേകായിരം സ്വഭാവക്കാർ... നാനാ ഭാഷക്കാർ.. പലതരം മതക്കാർ.. അങ്ങനെ വലിയൊരു സമൂഹത്തെയാണ് ദൈനംദിനം, ഞങ്ങൾ നയിക്കുന്നത്. ലോകത്തിന്റെ മൂക്കിലും മൂലയിലും കാണും പരിചിതമുഖങ്ങൾ, അതെല്ലാം അവന്റെ സമ്പാദ്യം തന്നെയാണ്. കടമകളും കടങ്ങളും കടപ്പാടുകളും ഉള്ളവന്റെ ബാങ്ക് ബാലൻസ്...

മുന്നോട്ടുനീങ്ങാൻ ഒരിഞ്ചു സ്ഥലം പോലും ഇല്ലാത്തപ്പോഴുംഒരുപാട് സ്ഥലമുണ്ട് എന്ന പ്രതീക്ഷ നൽകാൻ കഴിവുള്ള, വഴിയിൽ കാത്തുനിന്നവരെ കൈപിടിച്ചു കയറ്റാൻ കഴിവുള്ള ആണൊരുത്തന് ലോകം ചാർത്തികൊടുത്ത പേരുതന്നെയാണ് "കണ്ടക്ടർ"... എന്ന് ഞാൻ വിശ്വസിക്കുന്നു..!

*കടപ്പാട് ഫേസ് ബുക്ക് ഗ്രൂപ്പ്*





loading...