വാര്‍ത്താ വിവരണം

ചെറുപുഴ വാഹനാപകടത്തിൽ സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു

1 March 2018

ചെറുപുഴ അമ്പലത്തിൽ സമീപം നടന്ന  വാഹനാപകടത്തിൽ സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു . 5 കുട്ടികൾക്ക് ഗുരുതരം . സെന്റ് ജോസഫ് സ്കൂളിലെ കാൽനടയാത്രക്കാരായ കുട്ടികൾ കുട്ടികൾക്കിടയിലേക്ക്  പിക്കപ്പ് വാൻ ഓടിക്കയറുകയായിരുന്നു. 

ദേവാനന്ദയാണ് മരണപ്പെട്ടത് .സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളായ ആര്യ, ആല്‍ഫി, അക്ത, ജൂന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹോസ്പിറ്റലില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം വിദഗ്ദ പരിശോധനക്ക് സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ പരിയാരത്തേക്ക് കൊണ്ടുപോയി പെരിങ്ങോം, വയക്കര എന്നിവിടങ്ങളില്‍ നിന്നുളള കുട്ടികളാണ് അപകടത്തില്‍പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം.

വഴിയരികിൽ നിറുത്തിയിട്ട മറ്റൊരുവാൻ ഇടിച്ച് തെറിപ്പിച്ചശേഷം വിദ്യാർഥിനികളെ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടം വരുത്തിയ വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് ഡ്രൈവർ വളപട്ടണം സ്വദേശി അബ്ദുൾ കരീമിനെ അറസ്റ്റ് ചെയ്തു.



whatsapp
Tags:
loading...