വാര്‍ത്താ വിവരണം

കടയക്കര മഖാം ഉറൂസ് തുടങ്ങി

2 March 2018
Reporter: Shuhail Chattiol
ഉറൂസിന് തുടക്കം കുറിച്ച് ജുമാമസ്ജിദ് പ്രസിഡന്റ് വി.പി.അബ്ബാസ് ഹാജി പതാക ഉയർത്തുന്നു

മാതമംഗലം : ചരിത്രപ്രസിദ്ധമായ എരമം–കടയക്കര മഖാം ഉറൂസ് തുടങ്ങി. ഉറൂസിന് തുടക്കം കുറിച്ച് ജുമാമസ്ജിദ് പ്രസിഡന്റ് വി.പി.അബ്ബാസ് ഹാജി പതാക ഉയർത്തി. ഖത്തീബ് ഇസ്മായിൽ അമാനി ഉദ്ഘാടനം ചെയ്തു. ഉറൂസ് കമ്മിറ്റി ചെയർമാൻ കെ.കെ.പോക്കർ അധ്യക്ഷത വഹിച്ചു. മുത്തലിബ് അസ്‌ലമി മുഖ്യപ്രഭാഷണം നടത്തി. സ്വലാത്ത് മജ്‌ലിസിന് സയ്യിദ് ഹുസൈൻ തങ്ങൾ അൽ അസ്ഹരി പട്ടാമ്പി നേതൃത്വം നൽകി. ഇന്ന് ഉച്ചയ്ക്ക് രണ്ടിനു പേരൂൽ മഖ്ബറ സിയാറത്ത്.

രാത്രി എട്ടിനു നടക്കുന്ന ജലാലിയ്യ റാത്തീബിന് ഡോ. തൈക്ക ആലിം സാഹിബ് കീളക്കര, ശിഹാബുദ്ദീൻ മുസല്യാർ എന്നി വർ നേതൃത്വം നൽകും. നാളെ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സുബൈർ തോട്ടിക്കൽ അബ് സീനിയായിലെ അദ്ഭുത ബാലൻ ഇസ്‌ലാമിക കഥാപ്രസംഗം അവതരിപ്പിക്കും.





മുത്തലിബ് അസ്ലമി മുഖ്യ പ്രഭാഷണം നടത്തുന്നു

whatsapp
Tags:
loading...