വാര്‍ത്താ വിവരണം

എം.എൽ.എയുടെ ഗൃഹസന്ദർശന പരിപാടി ഫലം കണ്ടു.കഞ്ഞിമംഗലം ഗവ. സെൻട്രൽ യു.പി.സ്കൂളിൽ ഒന്നാം തരത്തിൽ വർധനവ്

14 June 2017
Subramanyan Master

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ടി.വി.രാജേഷ് MLA മുൻകൈ എടുത്ത് നടത്തിയ ഗൃഹ സന്ദർശന പരിപാടി പൊതു വിദ്യാലയങ്ങൾക്ക് ഉത്തേജനമായി കഞ്ഞിമംഗലം സെൻട്രൽ യുപി സ്കൂളിൽ ഒന്നാം ക്ലാസിൽ കഴിഞ്ഞ വർഷമുണ്ടായി രുന്ന 12 കുട്ടികളിൽ നിന്ന് എണ്ണം 38 ആയി കുതിച്ചുയർന്നു.217% വർധനവോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച വർധനവ് നിരക്കാണ് കഞ്ഞിമംഗലത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞവർഷം 197 കുട്ടികൾ ഉണ്ടായിരുന്ന വിദ്യാലയത്തിൽ ഈ വർഷം 260വിദ്യാർഥികൾ ഉണ്ട്.32% വർധനവാണ് രേഖപ്പെടുത്തിയത്.പല പൊതു വിദ്യാലയങ്ങളിലെയും ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലാണ് കൂടുൽ വർധനവ് ഉണ്ടായതെങ്കിൽ സെൻട്രൽ യുപിയിലെ വർധനവ് മലയാളം മീഡിയത്തിലാണെന്നതും ശ്രദ്ധേയമാണ്.


Tags: