വാര്‍ത്താ വിവരണം

ബി.ജെ.പി.യുടെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തി

4 March 2018
Reporter: pilathara.com
വിജയാഘോഷം മേഖലാ ഉപാധ്യക്ഷന്‍ എ.പി.ഗംഗാധരന്‍ ഉദ്ഘാടനംചെയ്തു. ചെറുതാഴം രാമചന്ദ്രന്‍, ടി.രാജേഷ്, പി.ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

പിലാത്തറ: ത്രിപുരയടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ പിലാത്തറയില്‍ വിജയാഘോഷം നടത്തി. ബാന്‍ഡ്‌മേള അകമ്പടിയില്‍ പിലാത്തറ യു.പി. സ്‌കൂള്‍ പരിസരത്തുനിന്ന് തുടങ്ങിയ ആഹ്ലാദപ്രകടനം നഗരപ്രദക്ഷിണം നടത്തി. കെ.സജീവന്‍, ശങ്കരന്‍ കൈതപ്രം, എന്‍.പി.കുഞ്ഞിക്കണ്ണന്‍, കെ.വി.ഉണ്ണിക്കൃഷ്ണവാരിയര്‍, പ്രഭാകരന്‍ കടന്നപ്പള്ളി, വി.വി.ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



whatsapp
Tags:
loading...