വാര്‍ത്താ വിവരണം

മീങ്കുളത്ത് രുഗ്മിണിയെ അണിയിച്ചൊരുക്കാൻ ഇനി കൃഷ്ണൻ കണ്ണാടിപ്പൊയിലില്ല.

5 March 2018
Reporter: Shuhail Chattiol

ഓലയമ്പാടി: മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് രുഗ്മിണിയെ അണിയിച്ചൊരുക്കുവാൻ ഇനി കൃഷ്ണൻ കണ്ണാടിപ്പൊയിലിന്റെ സേവനമില്ല. മേക്കപ്പ് കലാകാരനും  പൊതു പ്രവർത്തകനുമായ  പെരിന്തട്ട സെന്ററിലെ കൃഷ്ണൻ കണ്ണാടിപ്പൊയിലിന്റെ വിയോഗം നാടിന്റെ ദുഃഖമായി. കലാസാംസ്കാരിക പ്രവർത്തനങ്ങളിലും പൊതുരംഗത്തും സജീവമായിരുന്ന കൃഷ്ണൻ സ്റ്റേജ് ആർട്ടിസ്റ്റുകളുടെ സംഘടനയിലും അംഗമാണ്. സ്കൂൾ കലോത്സവങ്ങളിലും വാർഷികാഘോഷങ്ങളിലും  മേയ്ക്കപ്പിനായി  കൃഷ്ണന്റെ സേവനം തേടുക പതിവാണ്.

മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രം ഭരണസമിതി സെക്രട്ടറി, ചട്ട്യോൾ എസ്കെവി യുപി സ്കൂൾ പിടിഎ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിര്യാണ വാർത്തയറിഞ്ഞു സമൂഹത്തിന്റെ നാനാതുറകളിലും പെട്ട നൂറുകണക്കിനാളുകൾ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. മലയാള മനോരമയ്ക്ക് വേണ്ടി സർക്കുലേഷൻ എക്സിക്യൂട്ടീവ് കെ.എസ്.സജി റീത്ത് സമർപ്പിച്ചു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആദരാഞ്ജലികൾ അർപ്പിച്ചു. വൻജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.Tags:
loading...