വാര്‍ത്താ വിവരണം

മുഖ്യമന്ത്രിക്കു ഫോണിൽ വധഭീഷണി: ചെറുതാഴം സ്വദേശി ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

6 March 2018
Reporter: pilathara.com

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നു ഫോണില്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കണ്ണൂര്‍ ചെറുതാഴം മണ്ടൂര്‍ കൊവ്വലിനു സമീപം താമസിച്ചിരുന്ന വിജേഷ് ബാലന്‍ (30) ആണു പിടിയിലായത്.

ശനിയാഴ്ച വൈകിട്ടാണു സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കു മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കി ഫോണ്‍ കോള്‍ വന്നത്. മുഖ്യമന്ത്രിയെ രണ്ടു ദിവസത്തിനകം വധിക്കുമെന്നായിരുന്നു ഭീഷണി. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിലും പൊലീസിലും അറിയിക്കുകയായിരുന്നു.  രാവിലെയാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നു യുവാവു പിടിയിലായത്. അച്ഛനും അമ്മയും മരണപ്പെട്ടതിനെ തുടര്‍ന്നു നാടുവിട്ട വിജേഷ് കുറേക്കാലമായി കണ്ണൂരില്‍ വരാറില്ലെന്നു നാട്ടുകാര്‍ പറയുന്നു. ഇഞ്ചി ബാലൻ എന്ന് വിളിപ്പേരുള്ള അച്ഛൻ വിജേഷിന്റെ ചെറുപ്പത്തിൽ സ്കൂൾ വിദ്യാഭ്യാസം നൽകാതെ സ്ഥിരമായി കുട്ടിനടക്കൽ പതിവായിരുന്നു .  എങ്കിലും നാട്ടുകാരുടെ സഹായത്താൽ മലയാളവും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയുമായിരുന്നു വിജേഷ്. 


സി പി എം പാർട്ടിക്ക് എതിരെ നിരന്തരം സോഷ്യൽ മീഡിയൽ പോസ്റ്റ് ചെയുന്ന വിജേഷ് കുറച്ചുകാലം എറണാകുളത്തു ജോലി ചെയ്തിരുന്നു.
ചെറുപ്പത്തിൽ നിരവധി സ്വഭാവ ദുക്ഷ്യത്തിനു നാട്ടുകാരുടെ മർദ്ദനം ഏറ്റുവാങ്ങിയിട്ടുണ്ട് . സ്ഥിരമായി എവിടെയും തങ്ങാതെ അലയുന്ന സ്വഭാവമാണ് ഇയാളുടേതെന്ന് പരിചയക്കാര്‍ പറയുന്നു. ജോലി തേടിയാണ് ഏതാനും ദിവസം മുന്‍പു കാസര്‍കോട് എത്തിയതെന്നാണു വിജേഷിന്റെ മൊഴി.

ത്രിപുര തിരഞ്ഞെടുപ്പ് ഫലത്തില്‍ ഹരം കയറിയാണു സിപിഎം ഓഫീസിലേക്കു വിളിച്ചതെന്നു വിജേഷ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്നു സ്വയം പരിചയപ്പെടുത്തുന്ന ഫെയ്‌സ്ബുക് പേജും വിജേഷിന്റെ പേരിലുണ്ട്. പയ്യന്നൂര്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലേക്കു ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതിനു രണ്ടു വര്‍ഷം മുന്‍പു വിജേഷിനെതിരെ കേസെടുത്തിരുന്നു.

 Tags:
loading...