വാര്‍ത്താ വിവരണം

തൃച്ചംബരം ഉത്സവത്തിനു തുടക്കം

7 March 2018
Reporter: Tony Thomas

തളിപ്പറമ്പ് ∙ പെരിഞ്ചെല്ലൂരിലും പരിസരങ്ങളിലും ഇനിയുള്ള പതിനാല് ദിനരാത്രങ്ങൾ ഉത്സവാഘോഷത്തിൽ. ഇന്നലെ ഉച്ചയ്ക്ക് ഉരുകിയൊഴുകുന്ന വേനൽച്ചൂട് കൂസാതെ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ തടിച്ചുകൂടിയ ഭക്തജന സഹസ്രങ്ങളെ സാക്ഷിനിർത്തി ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് രാജേഷ് നമ്പൂതിരി, മേൽശാന്തി പാക്കത്തില്ലത്ത് കുഞ്ഞിക്കൃഷ്ണൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ഉത്സവം കൊടിയേറി.

പെരിഞ്ചെല്ലൂർ എന്നറിയപ്പെടുന്ന തളിപ്പറമ്പിൽ ഇനിയുള്ള രണ്ടാഴ്ചക്കാലം ഉറക്കമില്ലാ രാത്രികളാണ്. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രാങ്കണത്തിലും ഇതോടൊപ്പം പൂക്കോത്ത് നടയിലും നടക്കുന്ന കലാപരിപാടികൾ ദർശിക്കാനും പുലർച്ചെ ക്ഷേത്രത്തിൽ നിന്നു പൂക്കോത്ത്നടയിൽ എത്തുന്ന കൃഷ്ണ, ബലരാമൻമാരുടെ തിടമ്പ്നൃത്തം കൺകുളിർക്കെ കാണുവാനും നാട് മുഴുവൻ തൃച്ചബരത്തെത്തിച്ചേരും.



whatsapp
Tags:
loading...