വാര്‍ത്താ വിവരണം

വനിതാ ദിനത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള കണ്ണൂരിൽ വനിതകൾക്കായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കും

7 March 2018
Reporter: shanil cheruthazham

മാർച്ച് 8 വനിത ദിനത്തിൽ ബ്ലഡ്‌ ഡോണർസ് കേരളയുടെ കണ്ണൂർ ജില്ല കമ്മിറ്റിയുടെ വനിത വിഭാഗമായ ബ്ലഡ്‌ ഡോണർസ് കേരള ഏഞ്ജൽസ് കണ്ണൂരിലെ കൃഷ്ണ മേനോൻ സ്മാരക വനിത കോളേജ്, ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളേജ് ചാല ,മൊറാഴ ആർട്സ് ആൻഡ് സയൻസ് കോളേജ് ,  ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർസ് എഡ്യൂക്കേഷൻ തലശ്ശേരി എന്നി  4 കേന്ദ്രങ്ങളിൽ വനിതകൾക്കയി രക്ത ദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

കണ്ണൂർ സോണൽ ബ്ലഡ്‌ ബാങ്ക്, തലശേരി ജനറൽ ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്ക്, മലബാർ കാൻസർ സെന്റർ ബ്ലഡ്‌ ബാങ്ക്, പരിയാരം മെഡിക്കൽ കോളേജ് ബ്ലഡ്‌ ബാങ്ക്   അതിനു പുറമെ കണ്ണൂർ ജില്ലയിലെ മറ്റു രക്ത ബാങ്കുകളിലും രക്ത ദാനം നടത്തുന്നു.  കഴിഞ്ഞ വർഷം സംഘടിപ്പിച്ച ക്യാമ്പിൽ 155 വനിതകളാണ് രക്ത ദാനം നടത്തിയത് കണ്ണൂർ കൃഷ്ണ മേനോൻ കോളേജിൽ നടക്കുന്ന ചടങ്ങ് രാവിലെ 10 മണിക്ക് ബ്ലോക്ക്‌ ഡവല്പ്മെന്റ് ഓഫീസർ സി ആയിഷ ഉൽഘാടനം ചെയുന്നു ചടങ്ങിൽ ബ്ലഡ്‌ ഡോണർസ് കേരള സ്ഥപകൻ വിനോദ് ഭാസ്കർന്റെ സഹധർമ്മിണി ഉഷ വിനോദ്നെ ആദരിക്കുന്നു.

തലശ്ശേരി ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ നടക്കുന്ന ചടങ്ങ് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യം സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ടി ടി റംല ഉൽഘാടനം  ചെയുന്നു ചടങ്ങിൽ മാളിയേക്കൽ മറിയുമ്മയെ ആദരിക്കുന്നു.

ചാല ചിന്മയ ആർട്സ് ആൻഡ് സയൻസ്  കോളേജിൽ നടക്കുന്ന ചടങ്ങ് രാവിലെ 10 മണിക്ക് പി എം സൂര്യ   (കോഴിക്കോട് അസിസ്റ്റന്റ് പ്രൊജക്റ്റ്‌ ഓഫീസർ വുമൺ ഡവല്പ്മെന്റ് )ഉൽഘാടനം ചെയുന്നു ചടങ്ങിൽ ജല റാണി ടീച്ചറെ ആദരിക്കുന്നു.

മൊറാഴ ആർട്സ്  ആൻഡ് സയൻസ് കോളേജിൽ  നടക്കുന്ന ചടങ്ങ് രാവിലെ 10 മണിക്ക് ഉഷ സി ആ ർ (സ്പെഷ്യൽ തഹസിൽദാർ തളിപറമ്പ് ) ഉൽഘാടനം ചെയുന്നു. ചടങ്ങിൽ ഗാനമേളകളിൽ 50  സ്റ്റേജ് പൂർത്തീകരിച്ച പയ്യന്നൂർ   സ്വദേശിയായ അനുഗ്രഹീത ഗായിക  6 വയസ്സുകാരി സാന്നിധ്യ യെ ആദരിക്കുന്നു . 





മലയാളം , തമിഴ് , ഹിന്ദി തുടനി നിരവധി ഗാനങ്ങൾ കാണാപ്പാഠമാക്കിയ കൊച്ചു ഗായിക എടാട്ട് പി ഇ എസ്‌ വിദ്യയായതിൽ ഒന്നാം ക്ലാസ്ക്കാരിയാണ്.

whatsapp
Tags:
loading...