കല്യാശ്ശേരി വാര്‍ത്താ വിവരണം

ജുവല്ലറി കവർച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് പഴയങ്ങാടിയുടെ ആദരം

26 June 2018
Reporter: രതീഷ്

അന്വേഷണ ഉദ്യോഗസ്ഥർക്ക് നാളെ വൈകു.5 മണിക്ക് ( 27.6.2018) പഴയങ്ങാടിയുടെ ആദരം

 പഴയങ്ങാടി അൽ ഫത്തി ബി ജുവല്ലറിയിൽ നടന്ന കവർച്ചകേസിലെ പ്രതികളെ പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് നാളെ വൈകു .5 മണിക്ക് ( 27.6.2018) പഴയങ്ങാടിയുടെ ആദരവ് നൽകും. തളിപറമ്പ ഡി.വൈ.എസ്.പി കെ.വി വേണുഗോപാലൻ, പഴയങ്ങാടി എസ്.ഐ പി.എ. ബിനു മോഹൻ ഉൾപ്പടെയുള്ള അന്വേഷണത്തിന് നേതൃത്വം നൽകിയവർക്കാണ് ടി.വി രാജേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ആദരവ് നൽകുന്നത്. പഴയങ്ങാടി ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് മാടായി, ഏഴോം പഞ്ചായത്തു പ്രസിഡന്റുമാരായ എസ്.കെ.ആബിദ, ഡി.വിമല തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിക്കും.

മാടായി പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കുന്ന സ്വീകരണ പരിപാടി ടി.വി രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, മർച്ചന്റ് അസോസിയേഷൻ, പഴയങ്ങാടി പ്രസ് ഫോറം, സംസ്കൃതി മാടായി, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖകർ , ട്രെഡ് യൂണിയൻ പ്രതിനിധികൾ, എന്നിവർ പങ്കെടുക്കും. പരിപാടിയിൽ ബഹുജനങ്ങളും പങ്കാളികളാകണമെന്ന് സംഘാടക സമിതി അഭ്യർത്ഥിച്ചു.