വാര്‍ത്താ വിവരണം

ആരോഗ്യ കാരണങ്ങളില്‍ ഇനി ആല്‍പ്പം ശ്രദ്ധ

25 June 2017
Reporter: വി. മല്ലേശന്‍ - അണുവിമുക്തവിമുക്ത മേധാവി, പരിയാരം മെഡിക്കല്‍ കോളേജ്
വി. മല്ലേശന്‍, അണുവിമുക്തവിമുക്ത മേധാവി പരിയാരം മെഡിക്കല്‍ കോളേജ് പരിയാരം, പ്രസിഡന്റ് ഹോസ്പ്പിറ്റില്‍ സ്റ്റൈറ്റെല്‍ സര്‍വ്വീസ് സൊസൈറ്റി ഓഫ് ഇന്ത്യ

            കേരളത്തില്‍ ഇപ്പോള്‍ പത്രമാധ്യമങ്ങളില്‍ ദിവസംതോറും വരുന്ന വാര്‍ത്തകളില്‍ വളരെയേറെ ദു:ഖിതനാണ് ഞാന്‍. കാരണം പകര്‍ച്ച പനിപിടിച്ച് ദിവസവും അഞ്ചുമരണമെങ്കിലും പത്രങ്ങളില്‍ കാണുന്നൊരവസ്ഥയാണിപ്പോള്‍. അതില്‍ എനിക്ക് നിങ്ങളോട് പറയാനുള്ളത് പനിയേയും  പനിമൂലം ഉണ്ടാക്കുന്ന മരണങ്ങളേയും തടയാന്‍ വീടും പരിസരവും വൃത്തിയായി സുക്ഷിക്കുകയും , ആഹാരം കഴിക്കുന്നതിന് മുമ്പ് കൈമുട്ട് മുതല്‍ താഴോട്ട് സോപ്പിട്ട് വൃത്തിയായി കഴുകുകയും, കൊതുകുകടി ഏല്‍ക്കാതെ ശ്രദ്ധിക്കുകയും അതോടൊപ്പം ചെറിയപനിയോ, തലവേദനയോ ഉള്ളപ്പോള്‍ തന്നെ ആശുപത്രിയില്‍ ചികിത്സതേടുകയും ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് മരുന്നു കഴിക്കുകയും ചെയ്യേണ്ടതാണ്.
             കൂടാതെ വീട്ടിലുള്ള കുട്ടികള്‍ക്കോ, മുതിര്‍ന്നവര്‍ക്കേ ശരീരഭാഗങ്ങളില്‍ ചെറിയ മുറിവുകള്‍ ഉണ്ടാവുക്കകയാണെങ്കില്‍ വിട്ടില്‍ തന്നെ അത്യാവശ്യ ശ്രുശ്രൂഷയ്ക്ക് വേണ്ട ബിറ്റാടിനും അണുവിമുക്തം ചെയ്ത ഗൗസ്, കോട്ടണ്‍ മുതലായവയും സൂക്ഷിക്കേണ്ടതാണ്. കാരണം വീട്ടിലുളള സാധാരണ തുണികള്‍ വെച്ച് മുറിവ് കെട്ടുകയാണെങ്കില്‍ തുണിയിലുള്ള വൈറസ്സ്, ബാക്ടീരിയ തുടങ്ങിയവ മുറിവിലേക്ക് കയറി എത്ര ചെറിയ മുറിവാണെങ്കില്‍ കൂടിയും പഴുത്ത് വലുതായി പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാഹചര്യം ഉണ്ടാകുന്നു.

             ഴക്കാലങ്ങളില്‍ വീട്ടില്‍ ഓപ്പറേഷന്‍ ചെയ്ത രോഗികള്‍ ഉണ്ടാക്കുന്ന സാഹചര്യങ്ങളില്‍ ( ഉദാ - സിസേറിസന്‍ ) ഓപ്പറേഷന്‍ ചെയ്ത് രോഗി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ആക്കുന്നതിനുമുമ്പ്തന്നെ ആശുപത്രിയിലെ അണുവുമുക്ത വിഭാഗത്തില്‍ നിന്നും ഗൗസ്സ്, കോട്ടണ്‍, പാഡ് മുതലായവ വീട്ടിലേക്ക് വാങ്ങി ഉണങ്ങാതെയുള്ള മുറിവാണെങ്കില്‍ ബിറ്റാട്ടിന്‍ ഉപയോഗിച്ച് അണുവിമുക്തം ചെയ്തസാധനങ്ങള്‍ കൊണ്ട് ഒട്ടിച്ച് വെക്കേണ്ടതാണ്. അല്ലാത്ത പക്ഷം മുറിവ് പഴുത്ത് പല അസുഖങ്ങള്‍ വരിക്കയും രോഗി മരിക്കാന്‍ തന്നെ ഇടയാവുകയും ചെയ്യുന്നു. നമ്മള്‍ തന്നെ ശ്രദ്ധിക്കുകയാണെങ്കില്‍ നമ്മള്‍ക്കിടയില്‍ വരുന്ന പകര്‍ച്ചവ്യാധി മരണങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നതാണ്. 

വി. മല്ലേശന്‍
അണുവിമുക്തവിമുക്ത മേധാവി
പരിയാരം മെഡിക്കല്‍ കോളേജ്
പരിയാരം, പ്രസിഡന്റ് ഹോസ്പ്പിറ്റില്‍ സ്റ്റൈറ്റെല്‍
സര്‍വ്വീസ് സൊസൈറ്റി ഓഫ് ഇന്ത്യ



whatsapp
Tags:
loading...