വിവരണം ഓര്‍മ്മചെപ്പ്


വിജയീഭവഃ ബിസിനസ് സമ്മിറ്റ്

Reporter: Anaz Kabeer

ലുലു മാളും മറ്റ് നിരവധി പ്രമുഖ  ബിസിനസ് സ്ഥാപനങ്ങളുടേയും സാന്നിധ്യം   കൊണ്ട്  കൊച്ചി എന്ന മെട്രോ നഗരത്തിന്റെ  ഹൃദയമായി മാറിയ ഇടപ്പള്ളിയിലെ  മാരിയറ്റ് ഹോട്ടലിലെ 350-ലധികം യുവ സംരംഭകർ തിങ്ങി നിറഞ്ഞ ഒരു ബിസിനസ് സമ്മിറ്റ് കൂട്ടായ്മയുടെ വേദിയിലേക്ക് സാധാരണക്കാരനായ  ഒരു മനുഷ്യൻ കയറുന്ന നിമിഷം ! ഒരു മെക്സിക്കൻ വേവ്  പോലെ ആ സദസ്സ് മുഴുവൻ ഒന്നാടിയുലഞ്ഞു, ശേഷം ഒന്നടങ്കം  എഴുന്നേറ്റ് നിന്ന് മിനിറ്റുകൾ നീണ്ട കരഘോഷത്തോടെ ആ സദസ്സ് അദ്ദേഹത്തെ വരവേൽക്കുകയാണ്..
സ്വതസിദ്ധമായ പുഞ്ചിരിയോടെ വിനയത്തിൽ കൂടുതൽ കുനിഞ്ഞതെങ്കിലും കൃതാർത്ഥമായ ഒരു മുഖത്തോടെ ആ വേദിയെ നോക്കി അദ്ദേഹം ഇരിക്കുന്നു ...
ആരാണീ മനുഷ്യൻ അവർക്ക് ..
അദ്ദേഹം ഒരു ആത്മീയ നേതാവോ, രാഷ്ട്രീയ പ്രമുഖനോ അല്ലായിരുന്നു
വേദിയിലെ സ്പീക്കറിൽ മോട്ടിവേഷണൽ  ഗുരു ഷമീം റഫീക്കിന്റെ ഇമ്പമാർന്ന ശബ്ദം ..
"First they ignore you, then they laugh at you, then they fight you, then you win." - Mahatma Gandhi 

നിരവധി പ്രതിസന്ധികൾ നിറഞ്ഞ  കാലഘട്ടത്തിൽ പ്രമുഖരായ പല ബിസിനസ് ബ്രാൻഡുകളും വാഴുന്ന കാലത്ത്  കഠിനാദ്ധ്വാനവും നിരന്തരപരിശ്രമവും  വ്യത്യസ്തസമീപനവും   കൊണ്ട്  താൻ തൊട്ടതെല്ലാം പൊന്നാക്കിയ ബിസിനസ് രംഗത്തെ കൊച്ചൗസേപ്പ്  ചിറ്റിലപ്പിള്ളി എന്ന  ധിഷണാശാലി. തുടങ്ങിയ ഓരോ സംരംഭത്തിലും പലരും ആദ്യം അദ്ദേഹത്തെ അവഗണിച്ചു, പരിഹസിച്ചു, പിന്നെ വെല്ലുവിളിച്ചു ഒടുവിൽ അദ്ദേഹം വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുക തന്നെ ചെയ്തു. വി-യിൽ തുടങ്ങുന്ന വിഗാർഡും , വീഗാലാൻഡും, വി-സ്റ്റാറും പോലെ വി-യിൽ തുടങ്ങുന്ന മറ്റൊരു പ്രസ്ഥാനം വിജയീഭവഃ ...

 കേരളത്തിലെ ജനസമൂഹം അദ്ദേഹത്തെ നെഞ്ചിലേറ്റുന്നത് 6000-ത്തിലധികം കോടി രൂപയുടെ കൊച്ചൗസേപ്പ്  ചിറ്റിലപ്പിള്ളി എന്ന ബിസിനസ് പ്രമുഖന്റെ ആസ്തി കണ്ടു കൊണ്ടല്ല, മറിച്ച് കേരളീയ സമൂഹത്തിനു മുമ്പിൽ അദ്ദേഹം കാഴ്ച്ച വെച്ച നിരവധി മഹനീയ മാതൃകകൾ കൊണ്ടാണ്.
ചില്ല് മേടയിലിരുന്നു ചെയ്യുന്ന ആഹ്വാനങ്ങളെക്കാൾ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരിലൊരാളായി അവർക്ക് മുമ്പിൽ ആ പ്രതിസന്ധിയെ ഏറ്റെടുക്കുകയും തരണം ചെയ്തു കാണിക്കുകയും മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ നേതാവെന്ന് അദ്ദേഹം പഠിപ്പിക്കുന്നു.
ചിന്തകളെ ജനങ്ങളെക്കൊണ്ട് ഏറ്റെടുപ്പിക്കാൻ കഴിയുന്ന വിഷനറികൾ അപൂർവ്വമായേ നമ്മിൽ ഉണ്ടാവാറുള്ളു.  
അതിപ്പോൾ അവയവദാനം ആണെങ്കിലും, നോക്ക്കൂലി ആണെങ്കിലും, തെരുവുനായശല്യം ആണെങ്കിലും ഏറ്റെടുത്താൽ അതിന്റെ അങ്ങേയറ്റം വരെ പോകുന്ന ആ വിഷനറിയുടെ പുതിയ ആശയത്തേയും കേരളീയ സമൂഹം ഏറ്റെടുത്ത് കഴിഞ്ഞു . അതാണ് വിജയീഭവഃ 


ലോകത്തിൽ ഒരു പക്ഷെ ആദ്യമായി ഒരു ബിസിനസ് രംഗത്തെ വിജയിച്ച ഒരു വ്യക്തി താൻ കടന്ന് വന്ന പ്രതിസന്ധികൾ തൻറെ പിൻ തലമുറയ്ക്ക് ഉണ്ടാവാതിരിക്കാൻ അവരെ കൈപിടിച്ചുയർത്താൻ കാണിച്ച ആ മഹാമനസ്കത ചരിത്രത്തിൽ തുല്യതകളില്ലാതെ രേഖപ്പെടുത്തപ്പെടും. 
4 വര്ഷം മുമ്പ് 30 പേരിൽ തുടങ്ങി ഇന്ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 430 ലധികം പുതുതലമുറ സംരംഭകരെ കണ്ടെത്തി  അവർക്ക് പരിശീലനവും പ്രചോദനവും നൽകി കാലഘട്ടത്തിന്റെ പ്രതിസന്ധികളെ മറികടക്കാൻ അവരോടൊപ്പം ചേർന്ന്  നിൽക്കുക എന്നത് അത്ര നിസ്സാരമല്ല .
ഉമിക്കരി മുതൽ കപ്പൽ വരെ നിർമിക്കുന്ന  തരത്തിൽ  ആഴവും പരപ്പുമുള്ള ഈ ചെറിയ സംരംഭക സമൂഹം  വേണ്ട വിധത്തിൽ പ്രചോദിപ്പിക്കപ്പെട്ടാൽ  അവർ 
ഇന്ത്യൻ വ്യാവസായിക ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്താൻ ശക്തമായ, കേരളം എന്ന സംസ്ഥാനത്തെ അടുത്ത  നൂറ്റാണ്ടുകളിൽ മുന്നോട്ട് കുതിക്കാൻ പ്രാപ്തരായ  ഒരു യുവനിരയായി മാറും എന്ന അദ്ദേഹത്തിന്റെ ദീര്ഘവീക്ഷണത്തിന് നമോവാകം .
 

വിജയീഭവയുടെ ബൃഹത്തായ  മൂന്നാം ബിസിനസ് സമ്മിറ്റിന്റെ വേദിയിലേക്ക്  കൊച്ചൗസേപ്പ്  ചിറ്റിലപ്പിള്ളി കടന്ന് വന്ന നിമിഷത്തിൽ  തിങ്ങി നിറഞ്ഞ ശിഷ്യവൃന്ദം കയ്യടിച്ചത് ഈ ദർശനത്തിന്റെ വ്യാപ്തി കണ്ടറിഞ്ഞാണ് .
പ്രദീപ് മണപ്പുള്ളി എന്ന ആദ്യ പ്രസിഡന്റ് ഇട്ട തറക്കല്ലിന് മേൽ വിബിഎ എന്ന അലുംനി സംരംഭത്തിന് പ്രൊഫഷണൽ മേൽക്കൂര ഇട്ടത് സിനു പി തോമസ് എന്ന പ്രതിഭാശാലിയായ പ്രസിഡന്റാണ്. 
കേവലം ഒരു സംരംഭക അലുംനിയിൽ നിന്ന് കെ.എം.എ യുടെയും സി.ഐ.ഐ യുടെയും , ബി.എൻ.ഐ യുടെയും നിലവാരത്തിലേയ്ക്ക് സിനു ബെഞ്ച്മാർക്കുകൾ സെറ്റ് ചെയ്ത് പടിയിറങ്ങിയപ്പോൾ ആ നിലവാരം നിലനിർത്താനും വൈവിധ്യമായ മാർഗങ്ങളിലൂടെ മുന്നോട്ട് പോകുവാനും കഴിയും എന്ന് പുതിയ പ്രസിഡന്റ് പി.കെ ഷിഹാബുദ്ധീനും തെളിയിച്ച് കഴിഞ്ഞു.

ഓരോ വിബി സമ്മിറ്റും ഒരു തൃശൂർ പൂരം പോലെയാണ്. 
വിബിയുടെ സ്വന്തം ആങ്കേഴ്സ്  ചന്ദ്രയും  നിഷിനും പടക്കത്തിന് തിരി കൊളുത്തുമ്പോൾ ഒപ്പം   സംരംഭക  കളിയിൽ അല്പ്പം കാര്യം ഉണ്ട് എന്ന് മനസ്സിലാക്കിത്തരാനും പുതിയ കളി നിയമങ്ങൾ പരിചയപ്പെടുത്തുവാനും പ്രഗത്ഭരുടെ ഒരു നിര തന്നെ എക്സികോം ഒരുക്കിയിരുന്നു.  
വളർച്ചയുടെ കാലത്ത് വരാൻ പോകുന്ന മാന്ദ്യകാലത്തെ മുന്കൂട്ടിക്കാണാനും  അതിനനുസരിച്ച് പോപ്പുലർ അല്ലാത്ത കോൺട്രറി അപ്പ്രോച്ചുകൾ എടുക്കേണ്ടതിന്റെ ആവശ്യകത റിസൾട്ട് കൺസൾട്ടിങ് ഗ്രൂപ്പ് സി.ഇ ഒ. ടിനി ഫിലിപ്പ് സമർത്ഥിച്ചപ്പോൾ പിന്നാലെ വന്ന ബ്രാൻഡ് ബ്രെയിൻ സി.ഇ .ഒ  ജിബു പോൾ മോഡറേറ്റർ  
ആയ പാനൽ ഡിസ്കഷനിൽ ,  റീട്ടെയ്‌ലിങ്ങിന്റെയും ഫ്രാൻഞ്ചൈസിയുടേയും ബാലപാഠങ്ങളും പ്രായോഗിക നിർദ്ദേശങ്ങളും നൽകിയത് ഡെർബി ജീൻസ് കമ്യുണിറ്റി എം.ഡി വിജയ് കപൂറും പിട്ടാപ്പിള്ളിൽ ഡയറക്ടർ കിരൺ വർഗീസും ഫ്രാൻഞ്ചൈസിംഗ് റൈറ്റ് എവെ സ്ഥാപകൻ മത്തായി ചാക്കോച്ചനുമാണ് .

ശേഷം വന്ന, സാധാരണക്കാരനായി ജനിച്ചു സ്വപ്രയത്നം കൊണ്ട് നേട്ടങ്ങൾ നേടിയ  കേരള ഫർണിച്ചർ കൺസോർഷ്യം ചെയർമാൻ കെ.പി  രവീന്ദ്രൻ എന്ന രവിയേട്ടൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ  കോ-ഓപ്പറേറ്റീവ് കോമ്പറ്റീഷൻ എന്ന കോപ്റ്റീഷനിലൂടെ വലിയ വലിയ ലക്ഷ്യങ്ങൾ നേടിയെടുക്കാം എന്നും  അങ്ങനെ "ഇടിച്ചിടിച്ച് നിന്നാൽ നമുക്ക് പിടിച്ച് പിടിച്ച്  കയറാം" എന്നും പഠിപ്പിച്ചു.

പൂരത്തിന്റെ ഒന്നാം റൗണ്ട് വെടിക്കെട്ട് അവസാനിക്കുന്നത് വിജയീഭവയിൽ  വന്ന ശേഷം വലിയ മാറ്റങ്ങൾ തങ്ങളുടെ സ്ഥാപനങ്ങളിൽ ഉണ്ടാക്കിയ പ്രിയ സ്നേഹിതരുടെ അനുഭവങ്ങൾ പങ്ക് വെക്കുന്നതിലൂടെയായിരുന്നു.
ഷെമീംജി മോഡറേറ്റ് ചെയ്ത ഡിസ്കഷനിൽ  വിജയീഭവയിലെത്തുമ്പോൾ മുട്ടിടിക്കും വിധം സഭാകമ്പം ഉണ്ടായിരുന്ന പാർവതി നായർ  ടേസ്റ്റ്ജെറ്റ് വിജയീഭയക്ക് ശേഷം തന്റെ സ്റ്റോറി ടെല്ലിങ്ങുമായി നിരവധി മീഡിയയിൽ  ഇന്ന് നിറഞ്ഞു നിൽക്കുന്ന അനുഭവം പങ്ക് വെച്ച് കൊണ്ടാണ്.  വിജയീഭവക്ക് ശേഷം പോയി എം.ബി.എ ചെയ്യുകയും തൻ്റെ സ്ഥാപനത്തെ ഇരട്ടി വളർത്തുകയും ചെയ്ത അനുഭവവുമായി ഹാപ്പി കിഡ്സിന്റെ എം.ഡി സൈഫുദ്ധീനും,  പേഴ്‌സണൽ ഫിറ്റ്നസ്സും, ലേണിംഗും ഒരു പോലെ കൊണ്ട് നടക്കുകയും തന്റെ കസ്റ്റമർ ബേസ് വിജയീഭവക്ക് ശേഷം മടങ്ങുകൾ ഇരട്ടിയാക്കുകയും ചെയ്ത മാക്സ്‌ഡെന്റൽ എം.ഡി ശശിയും, നല്ല ക്വാളിറ്റി ഉല്പ്പന്നം നല്ല രീതിയിൽ മാർക്കറ്റിലിറക്കിയാൽ അത് പ്രീമിയം വിലയിലും വിറ്റ് പോകും എന്ന് തെളിയിച്ച തൃശൂരിന്റെ സ്വന്തം തിങ്കൾ മിൽക്ക് പ്രോഡക്ട്സ് എം.ഡി സജീവും, 27 ലോറി ഡ്രൈവർമാരെ പാർട്ണറാക്കി അപൂർവ്വമായ ബിസിനസ് മോഡൽ തീർത്ത വീക്കെ സ്റ്റോൺ ക്രഷർ .എം ഡി  സിബി കുര്യനും സുഹൃത്തുക്കളെ പ്രചോദിപ്പിച്ചപ്പോൾ 3 കോടി കടത്തിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് ബിസിനസിലേക്ക് തിരിച്ചു വന്ന കഥയുമായി എട്ടുതറയിൽ ഗ്രൂപ് എം.ഡി അനു ചെറിയാൻ അക്ഷരാർത്ഥത്തിൽ സദസ്സിനെ ഞെട്ടിച്ചു.
 
പൂരത്തിന്റെ ശരിക്കുള്ള വെടിക്കെട്ട് തുടങ്ങുമ്പോൾ അരങ്ങിൽ നെറ്റിപ്പട്ടമേന്തിയ ഗജവീരന്മാർ നിരവധി ഉണ്ടായിരുന്നു .  കൊച്ചൗസേപ്പ്  ചിറ്റിലപ്പിള്ളിക്കൊപ്പം,  വർമ ആൻഡ് വർമയിലെ പാർട്ട്ണർ സത്യനാരായണൻ എന്ന വിബിക്കാരുടെ സത്യൻ സാർ, വിന്നർ ഇൻ യു സി.ഇ.ഒയും വിജയീഭവയിലെ എനർജി ബൂസ്റ്ററുമായ ഷമീം റഫീഖ് , പ്രസിഡന്റ് ശിഹാബുദ്ദീൻ, സെക്രട്ടറി പ്രേമി വർഗീസ് , കെ.സി.ഫൗണ്ടേഷൻ  മെമ്പർ ജോർജ് സ്ലീബാ  തുടങ്ങിയവർ നിരന്ന വേദിയിൽ   കിറ്റെക്സ് ഗാർമെന്റിന്റെ ചെയർമാനും എംഡിയുമായ സാബു എം. ജേക്കബ് മുഖ്യാതിഥിയും വിബിഎ ഇൻസ്പിരേഷൻ അവാർഡ്  നേടിയ   ശീമാട്ടി എം.ഡി ശ്രീമതി ബീന കണ്ണൻ എന്നിവരുടെ സാന്നിധ്യം സമ്മിറ്റിനെ ധന്യമാക്കി.
50 വർഷം പാരമ്പര്യമുള്ള അന്ന അലൂമിനിയം തുടങ്ങിയ പരിശ്രമശാലിയും സാമൂഹിക പ്രതിബദ്ധയുമുള്ള ഒരച്ഛന്റെ അതിപരിശ്രമശാലിയും പ്രതിഭാശാലിയും വിഷനറിയുമായ മകൻ സാബു ജേക്കബ് തന്റെ ജീവിതാനുഭവങ്ങളും ബിസിനസ് പാഠങ്ങളും പങ്ക് വെച്ചു.
എന്റെ ജീവിതാനുഭവം ആണ് എന്റെ വിദ്യാഭ്യാസം എന്നും അച്ചടക്കവും ആത്മധൈര്യവും ഉണ്ടെങ്കിൽ 15000 വരുന്ന സ്വന്തം സ്റ്റാഫിനെ ഒരു കുടുംബം പോലെ കൊണ്ട് നടക്കാമെന്നും ഒപ്പം 20-20 പോലെയുള്ള സാമൂഹിക പരീക്ഷണങ്ങളിലൂടെ രാഷ്ട്രീയത്തെപ്പോലും ക്രിയാത്മകജനാധിപത്യ പ്രക്രിയയിലൂടെ ഒരു സംരംഭകന് നിയന്ത്രിച്ച് നടത്തിക്കുവാൻ സാധിക്കും എന്നും അദ്ദേഹം പഠിപ്പിച്ചു.
ബിസിനസ് അതിജീവനത്തിന്റെ പോരാളിയും ബ്രാൻഡിങ്ങിന്റെ രാജ്ഞിയും ആയ ബീന കണ്ണൻ ശീമാട്ടിയുടെ പ്രതിസന്ധിയുടെ നാൾവഴികളും ജീവിതത്തിന്റെ പ്രതിസന്ധികളെയും താൻ അതിജീവിച്ച കഥ വികാരനിര്ഭരമായി പറഞ്ഞു തന്നു. അപ്രതീക്ഷിതമായി വന്ന ആരോഗ്യപ്രശ്‍നം മൂലം വേദിയിൽ എത്താൻ കഴിയാതെ ഇരുന്നിട്ടും സമ്മിറ്റിന്റെ ടൈറ്റിൽ സ്പോൺസറായ സമി ഡയറക്ട് സ്ഥാപകൻ ഡോ . മുഹമ്മദ് മജീദിനെ ഏവരും അനുസ്‌മരിച്ചു 

2017-ൽ  മികച്ച നേട്ടങ്ങൾ കാഴ്ചവെച്ച വിജയീഭവ സംരംഭകർക്ക്  എക്സലൻസ് അവാർഡുകൾ സമ്മാനിച്ച നിമിഷമായിരുന്നു പൂരത്തിലെ കുടമാറ്റം ... എബിൻ,അനസ്, അനു ചെറിയാൻ, ട്വിങ്കിൾ, സൈഫുദ്ധീൻ, ജിജി , സിബി കുരിയൻ, സിനു, നൗഷാദ് എന്നിവർ അവാർഡുകൾ ഏറ്റു വാങ്ങി 

പരസ്പരം പാര വെച്ചും പഴിചാരിയും കുതികാൽവെട്ടിയും ചവിട്ടിവീഴ്ത്തിയും വളർന്നു എന്ന് നാം കേട്ടറിഞ്ഞ പഴയകാല   ബിസിനസ് ലോകത്തിനു അപവാദമായി പരസ്പരം സഹകരിച്ചും സപ്പോർട്ട് ചെയ്തും മുന്നോട്ടു നീങ്ങിയാൽ അത് സംരംഭക ഇക്കോ സിസ്റ്റത്തിന് ഒരു സുസ്ഥിര വളർച്ച ഉണ്ടാക്കാൻ കഴിയും എന്നും ഇപ്പോൾത്തന്നെ വിജയീഭവഃ അതിനൊരു മാതൃകയാണെന്നും  കൊച്ചൗസേപ്പ്  സർ പറഞ്ഞു. അതിനായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മക്ക് എല്ലാ അഭിനന്ദനങ്ങളും ഭാവുകങ്ങളും അദ്ദേഹം ചൊരിഞ്ഞു ..

ആ അനുഗ്രഹനിറവിൽ അദ്ദേഹത്തിന്റെ യാഗാശ്വങ്ങൾ ഇനി അശ്വമേധത്തിനിറങ്ങുകയാണ് ..
എത്തിക്കൽ ബിസിനസ്സിലൂടെ, ജനങ്ങളുടെ ഹൃദയത്തിലൂടെ തേരോടിച്ച് പുതിയ  സാമ്രാജ്യങ്ങൾ കീഴടക്കാൻ ..
താണ്ടുവാൻ ഇനിയൊരുപാട് വഴിദൂരമെന്നു അറിയുമ്പോഴും 
തുണയായി കൂടെയൊരു പറ്റം സമാനഹൃദയർ ഉണ്ടെന്ന  തിരിച്ചറിവിൽ 
ഇഛാശക്തിയോടെ, ആർജ്ജവത്തോടെ, വിജയിക്കാനുള്ള തൃഷ്ണയുമായി, ഒരു വിഷനറിയുടെ കയ്യിൽ നിന്ന് കൊളുത്തപ്പെട്ട ദീപശിഖയുമായി  ഇതാ ഒരു പുതിയ തലമുറ ... പുതിയ ഒരു സഹകരണസംസ്കാര മന്ത്രവുമായി  
അവർ മാറ്റങ്ങൾ കൊണ്ട് വരും, സഹകരണത്തിലൂന്നിയ പുതിയ ഒരു സംരംഭക സംസ്‍കാരം പടുത്തുയർത്തും  എന്ന  ശുഭ പ്രതീക്ഷയിൽ .. 

(Left to right) V. Sathyanarayanan, senior partner- Varma and Varma, Sabu M Jacob- MD, Kitex Garment, shihabudeen - President VB, Beena Kannan- MD Seemati, Shamim Rafeek - Trainer Vijay bhava, and Srecretary Vijaybhava.

സുപ്രസിദ്ധ ഒൻട്രപ്രണർഷിപ് കോച്ച് യാവർ ബെയ്ഗിന്റെ വാക്കുകൾ ശ്രദ്ധിക്കാം 
"Today business people are the single most powerful force in the world. Every other kind of person is influenced by them. It is big business which funds politicians and governments, influences policy and law making, steers thought, ideas and culture to support those policies, prepares the ground for future action by influencing people's values, ethics, morals and sensibilities. Conceptualizes and builds major infrastructure projects, pays armies, funds research, sets up universities and builds hospitals, schools, houses of worship and homes.

Businessmen and women collectively have the power to destroy this earth faster than any other single group and also the power to stop the destruction from happening more decisively than any other group.
No other single grouping of people, academia, professional, scientific, religious, political or social; has the same cumulative power to influence and shape society!"

സമ്മിറ്റ് ഒരുക്കിയ വിബിഎ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അനുമോദനങ്ങൾ

loading...