വാര്‍ത്താ വിവരണം

പയ്യന്നൂരിൽ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ

10 March 2018
Reporter: Shuhail Chattiol

പയ്യന്നൂർ ∙ ഇന്നു പയ്യന്നൂരിലെത്തുന്ന മുഖ്യമന്ത്രിക്കു കനത്ത സുരക്ഷാ സംവിധാനം ഒരുക്കും. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലനാണ് ചുമതല. സെൻട്രൽ ബസാറിൽ നിന്നു മുഖ്യമന്ത്രിയെ സ്വീകരിച്ചു മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലേക്ക് ആനയിക്കുമ്പോഴും ഓഫിസ് ഉദ്ഘാടന സമയത്തും കർശന നിയന്ത്രണം ഏർപ്പെടുത്തുന്നില്ലെങ്കിലും ഹൈസ്കൂൾ സ്റ്റേഡിയത്തിലെ സമ്മേളനം വേദിയിൽ സ്റ്റേജിൽ നിന്ന് 15 മീറ്റർ അകലത്തിൽ പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ബാരിക്കേഡ് നിർമിച്ചിട്ടുണ്ട്.

ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഇന്നലെ പയ്യന്നൂരും പരിസരങ്ങളിലും വ്യാപക തിരച്ചിൽ നടത്തി. ഡോഗ് സ്ക്വാഡിലെ ചേതക് പൊലീസ് നായയെയാണ് ഇന്നലെ തിരച്ചിലിനായി പയ്യന്നൂരിൽ കൊണ്ടുവന്നത്. എസ്ഐ ടി.വി.ശശിധരന്റെ നേതൃത്വത്തിലുള്ള ബോംബ് സ്ക്വാഡാണ് പരിശോധനയ്ക്ക് എത്തിയിരുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ പതിനായിരം പേരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.Tags:
loading...