വാര്‍ത്താ വിവരണം

കുളപ്പുറത്തിന്റെ പ്രിയപ്പെട്ട അഹമ്മദ്ക്കാക് പ്രണാമം

21 July 2017
കുളപ്പുറത്തിന്റെ പ്രിയപ്പെട്ട അഹമ്മദ്ക്കാക് പ്രണാമം , ജന്മം കൊണ്ട് കുളപ്പുറത്തുകാരനല്ലെങ്കിലും കർമ്മപഥത്തിൽ ഒരു നാടിൻറെ ഹൃദയത്തിലായിരുന്നു അദ്ദേഹത്തിൻ്റെ സ്ഥാനം .

ഗതാഗത-വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ പരിമിതമായിരുന്ന കാലത്ത്, അവികസിതഗ്രാമത്തില്‍ നാടിന്റെ വ്യാപാരിയായി സ്‌നേഹാദരവ് പിടിച്ചുപറ്റിയ അഹമ്മദ്ക്കാ ഓര്‍മയായി. കുളപ്പറത്ത് അറുപതാണ്ടുകള്‍ക്ക് മുന്‍പേ കച്ചവടം തുടങ്ങിയ അഹമ്മദ് ഹാജിയുടെ കട പലവ്യജ്ഞനങ്ങള്‍ വാങ്ങാനും പലചരക്കുകള്‍ വില്‍ക്കാനുംനാട്ടുകാരുടെ ഏക ആശ്രയമായിരുന്നു. ഗുണനിലവാരമുള്ള സാധനങ്ങള്‍ മാത്രം വില്പനയ്‌ക്കെത്തിച്ചും ക്രയവിക്രയങ്ങളില്‍ സത്യസന്ധത കാട്ടിയും പാവങ്ങള്‍ക്ക് സഹായഹസ്തമായും നാട്ടുകാര്‍ക്ക് പ്രിയങ്കരനായിരുന്നു അദ്ദേഹം.പഴയകാലത്ത് പത്രവായനയ്ക്കും പൊതുകാര്യങ്ങള്‍ക്കും രാഷ്ടീയചര്‍ച്ചകള്‍ക്കുമൊക്കെ ഈ മൂന്നുപീടികയുടെ വരാന്തയായിരുന്നു ജനങ്ങളുടെ കേന്ദ്രം. അതിയടത്തുനിന്നും നടന്നുവന്ന് രാവിലെ ആറുമണിക്ക് തുറക്കുന്ന കട പലപ്പോഴും രാത്രി 11 വരെ സജീവമായിരുന്നു. കാലം മാറി,നാട്ടിന്‍പുറത്ത് സൗകര്യങ്ങള്‍ ഏറെയായപ്പോഴും ഹാജിയാരുടെ കടയും കച്ചവടരീതിയും മാറ്റമില്ലാതെ തുടരുകയായിരുന്നു. ശനിയാഴ്ച മരണവാര്‍ത്തയറിഞ്ഞപ്പോള്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ നാടൊന്നാകെ ഒഴുകിയെത്തിയതും അഹമ്മദ്ക്കായോടുള്ള സ്‌നേഹം വിളിച്ചോതുന്നതായിരുന്നു.



whatsapp
Tags:
loading...