വിവരണം ഓര്‍മ്മചെപ്പ്


ഓർമ്മകളിലെ വയലപ്ര യാത്രകൾ

Reporter: Sudheesh Komath

വയലപ്ര അണീക്കര ആറാംപാട്ടു കാഴ്ച കഴിഞ്ഞ് അമ്മയുടെ കൂടെ അനിയന്മാരെയും കൂട്ടി നേരെ പുന്നച്ചേരിയിലേക്ക്... 
പഴയങ്ങാടി പാലത്തിലൂടെ നട്ടപ്പാതിരക്കുള്ള നടത്തത്തിന് ചെറിയൊരു പേടിയുടെ അകമ്പടി, പിന്നെ അമ്മയാണ് ധൈര്യം അനിയമാരുടെ മുന്നിൽ ധൈര്യം നടിച്ചു ഞാനും... പുന്നച്ചേരി വയലിൽ പതി കെട്ടിയതിനെ പിറകിൽ മെടഞ്ഞ ഒരു ഓലക്കീറിൽ മകര മഞ്ഞിനെ വെല്ലുവിളിച്ചു ഒരുറക്കം.. 
മേലേരി കൈയേൽക്കാനുള്ള പുറപ്പാടിനിടെയുള്ള ആർപ്പു വിളിയിൽ ഉറക്കമുണരും. നാട്ടുക്കൂട്ടത്തിന്‍റെ നേർച്ചക്കോഴികൾ അനവധി. വാദ്യം ശക്തിയായി, പുറപ്പാടിന്‍റെ അറിയിപ്പിനായി അത്യുഗ്രൻ കരിമരുന്നു, അങ്ങിനെ കാത്തിരുന്ന തെയ്യക്കോലത്തിന്റെ പുറപ്പാട്...

പ്രിയ സുഹൃത്ത് ചുമ്മന്‍റെ ഓർമ്മയിലെ ഒരേട് മാത്രമാണിത്. തെയ്യമെന്നത് അവനെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിനുമപ്പുറം വേറെന്തൊക്കെയോ ആണ്. അതങ്ങനെയാണ് ചിലർ അങ്ങിനെയാണ്... 
പഴയ ഓർമ്മകളെ പുതിയ കാഴ്ചകളുമായി സങ്കലനം ചെയ്തു വിലയിരുത്തും... വാദ്യം നന്നായില്ല, തിരുവായുധം കൊടുക്കാൻ വൈകി, മുടിയിലെ ചെറുപ്പന്തങ്ങൾ കുറച്ചു കൂടി നന്നാവണം, ഉടയിലെ വലിയ പന്തങ്ങളിൽ ഇത്ര തിരക്ക് കൂട്ടി എണ്ണയൊഴിക്കരുത് ചടങ്ങുകൾ പൂർത്തിയാക്കാനുള്ള സാവകാശം കാണിക്കണം,.... ഇങ്ങിനെ കുറെയേറെ...





loading...