വാര്‍ത്താ വിവരണം

ചട്ട്യോൾ സ്കൂളിലെ കുട്ടികൾക്ക് ഇനി മുതൽ നീന്തൽ പഠനവും

13 March 2018
Reporter: Shuhail Chattiol

ഓലയമ്പാടി : നീന്തൽ പരിശീലനം പാഠഭാഗമാക്കുകയാണ് ചട്ട്യോൾ എസ്കെവി യുപി സ്കൂൾ വിദ്യാർഥികൾ. രാജ്യാന്തര നീന്തൽ താരം പി.പത്മനാഭൻ, പി.ലക്ഷ്മണൻ എന്നിവരുടെ നേതൃത്വത്തിൽ പിടിഎയും നല്ലപാഠം ക്ലബ്ബുമാണ് കുളിയപ്രം പുഴയിൽ പത്തുവർഷമായി നടക്കുന്ന പരിശീലനത്തിനു നേതൃത്വം നൽകുന്നത്. ഓരോ വർഷവും അൻപതോളം വിദ്യാർഥികൾ പരിശീലനം പൂർത്തിയാക്കുന്നതായി സ്കൂൾ അധികൃതർ പറയുന്നു. കുളിയപ്രത്ത് നടന്ന നീന്തൽ പരിശീലന സമാപനം പഞ്ചായത്ത് അംഗം പി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സന്തോഷ് മാവില അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എ.കനകാംബിക, മാനേജർ സി.പി.രാജീവൻ, ടി.കെ.സജിത, സി.കെ.ശങ്കരനാരായണൻ, സി.സുന്ദരൻ, നല്ലപാഠം കോ–ഓർഡിനേറ്റർ ഭാഗ്യാ രാജീവൻ എന്നിവർ പ്രസംഗിച്ചു.

 

നീന്തൽ പരിശീലിക്കുന്ന വിദ്യാർത്ഥികൾ

Tags:
loading...