വാര്‍ത്താ വിവരണം

ഇൻഫാം ജൈവ പച്ചക്കറിച്ചന്ത തുടങ്ങി

17 March 2018
Reporter: Tony Thomas

പയ്യന്നൂർ ∙ ഇൻഫാം പയ്യന്നൂർ സെന്റ് തോമസ് ചർച്ച് പരിസരത്ത് ജൈവ പച്ചക്കറി ആഴ്ചച്ചന്ത തുടങ്ങി. കർഷകരിൽ നിന്ന് ശേഖരിക്കുന്ന പച്ചക്കറികൾ ഞായറാഴ്ചകളിൽ വിൽപന നടത്തുന്നതിനാണ് ചർച്ച് കമ്മിറ്റിയുടെ സഹകരണത്തോടെ ചന്ത ആരംഭിച്ചത്. തലശ്ശേരി അതിരൂപത ബിഷപ് മാർ ജോർജ് ഞെരളക്കാട്ട് ഉദ്ഘാടനം ചെയ്തു. 

ഇൻഫാം ദേശീയ ചെയർമാനും ഇടവക വികാരിയുമായ ഫാ. ജോസഫ് ഒറ്റപ്ലാക്കൻ അധ്യക്ഷത വഹിച്ചു. ഇൻഫാം തലശ്ശേരി രൂപത ഡയറക്ടർ ഫാ. ജോസഫ് കാവനാടി, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, മാത്യു കഴുവൻപ്ലാക്കൽ, റോയി നല്ലായികുന്നേൽ, ഡൊമിനിക് പുളിക്കൽ, സെബാസ്റ്റ്യൻ തോട്ടുങ്കൽ, ജോയി മുരിഗയിൽ, ജോസ് പാലമറ്റം എന്നിവർ പ്രസംഗിച്ചു.



whatsapp
Tags:
loading...