കല്യാശ്ശേരി വാര്‍ത്താ വിവരണം

കല്യാശേരി മണ്ഡലം പ്രതിഭാ സംഗമവും, അനുമോദനവും ജൂലൈ 28 ന്

25 July 2018
Reporter: pilathara.com

കല്യാശേരി മണ്ഡലം പ്രതിഭാ സംഗമവും SSLC, +2, VHSE പരീക്ഷയിൽ A+ നേടിയവർ, യുണിവേഴ്സിറ്റി റാങ്ക് ജേതാക്കൾ എന്നിവർക്ക് അനുമോദനവും-28 ന് 

കല്യാശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പ്രതിഭാ സംഗമം 2018 ഉന്നത വിജയികൾക്കുള്ള അനുമോദനം ജൂലൈ 28 ന് ഉച്ചക്ക് 2.30 മണിക്ക് മാടായി റൂറൽ ബേങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ടി വി രാജേഷ് എംഎൽഎ യുടെ അധ്യക്ഷതയിൽ പി.കെശ്രീമതി ടീച്ചർ എംപി പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യും. പ്രശസ്ത ചലചിത്ര താരം രമേഷ് പിഷാരടി മുഖ്യാഥിതിയായിരിക്കും. കല്യാശേരി മണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവർ, യുണിവേഴ്സിറ്റി റാങ്ക് ജേതാക്കൾ എന്നിവരെ ആദരിക്കും.
 


ഒന്നാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലും പുതുതായി കുടുതൽ കുട്ടികളെ ചേർത്ത ഗവൺമെന്റ് എയ്ഡഡ് വിദ്യാലയങ്ങൾ, ഈ വർഷം കഴഞ്ഞവർഷത്തിന്റെ ഇരട്ടി കുട്ടികളെ ഒന്നാം ക്ലാസ്സിൽ പ്രവേശിപ്പിച്ച വിദ്യാലയങ്ങൾ, എസ് എസ് എൽ സി 100% നേടിയ വിദ്യാലയങ്ങൾ, മണ്ഡലത്തിലെ മികച്ച വിജയശതമാനം നേടിയ ഹയർ സെക്കന്ററി, വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളെയും ആദരിക്കും. പരിപാടിയിൽ ജില്ല ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.loading...