വാര്‍ത്താ വിവരണം

കുളപ്പുറത്ത് കലോത്സവ പ്രതിഭകളുടെ രംഗസംഗമം

26 March 2018
Reporter: Tony Thomas

പിലാത്തറ ∙ ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ കണ്ണൂർ സർവകലാശാല യൂണിയന്റെയും കുളപ്പുറം വായനശാല ഫോക്‌ലോർ ക്ലബ്ബിന്റെയും സഹകരണത്തോടെ കുളപ്പുറത്ത് യുവഫോക്‌ഫെസ്റ്റ് – 2018 നടത്തി. കണ്ണൂർ സർവകലാശാല കലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ നാടോടി കലകളുടെ അവതരണവും ഫെസ്റ്റിന്റെ ഭാഗമായി നടന്നു. ഇതിനു പുറമെ നടന്ന തിരുവാതിര, മാപ്പിളപ്പാട്ട്, ഒപ്പന, നാടൻപാട്ട്, മാർഗംകളി, കോൽക്കളി, ദഫ്മുട്ട്, പരിചമുട്ട് എന്നീ ഇനങ്ങളിലും കലോത്സവ പ്രതിഭകളുടെ രംഗസംഗമം നടന്നു.

മൂന്നു ജില്ലകളിൽ നിന്നായി 11 ഇനങ്ങളിലായി 220 കലാപ്രതിഭകൾ വേദിയിൽ നിറഞ്ഞാടി. സംഗമം ടി.വി.രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി അധ്യക്ഷയായി. മാപ്പിളപ്പാട്ട് കലാകാരൻ എരഞ്ഞോളി മൂസയേയും കലോത്സവ പ്രതിഭകളെയും ടി.വി.രാജേഷ് എംഎൽഎ ആദരിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ സി.പി.ഷിജു കലാപ്രതിഭകളെ സദസ്സിന് പരിചയപ്പെടുത്തി. പത്മനാഭൻ കാവുമ്പായി, ടി.വി.ഉണ്ണിക്കൃഷ്ണൻ, പി.വി.ബാലകൃഷ്ണൻ, കെ.പത്മനാഭൻ, എം.ദിവാകരൻ എന്നിവർ പ്രസംഗിച്ചു.



whatsapp
Tags:
loading...