കല്യാശ്ശേരി വാര്‍ത്താ വിവരണം

സെലസ്റ്റിയ ജ്യോതിശാസ്ത്ര ഉത്സവത്തിന്‍റെ ഭാഗമായ ക്ലാസ് സമാപിച്ചു. 

10 February 2018
Reporter: shanil cheruthazham
കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി " സെലസ്റ്റിയ " കല്യാശേരി എം എൽ എ ശ്രീ ടി വി രാജേഷ് സന്ദർശിക്കുന്നു .

കുട്ടികളെ ശാസ്ത്ര രഹസ്യങ്ങളുടെ ഉള്ളറയിലേക്ക് ആനയിച്ച്  ഇരുപത്തിനാല് മണിക്കൂര്‍ ജ്യോതി ശാസ്ത്ര ക്ളാസ്്. ടി വി രാജേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ കല്യാശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സെലസ്റ്റിയ ജ്യോതിശാസ്ത്ര ഉത്സവത്തിന്‍റെ ഭാഗമായ ക്ലാസ് സമാപിച്ചു.  സൗരയൂഥം, പ്രപഞ്ചോൽപത്തി വികാസ പരിണാമം, ജ്യോതിഷവും ജ്യോതിശാസ്ത്രവും തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി 

പഴയങ്ങാടി : കല്യാശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള 'സെലസ്റ്റിയ'യുടെ സമാപന പരിപാടിയും വെള്ളൂർ ഗംഗാധരന്‍റെ 24 മണിക്കൂർ ജ്യോതിശാസ്ത്ര ക്ലാസും പ്ലാനറ്റോറിയവും മാടായി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ടി വി രാജേഷ് എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എസ് കെ ആബിദ, വെള്ളൂർ ഗംഗാധരൻ, രാജേഷ് കടന്നപ്പള്ളി, സജിത്ത് കുമാർ, കുഞ്ഞികൃഷ്ണൻ, പി വി പ്രസാദ്, വി വിനോദ്, എ പി ബദറുദ്ദീൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി കെ ജയശ്രീ സ്വാഗതവും ടി വി ചന്ദ്രൻ നന്ദിയും പറഞ്ഞു.


24 മണിക്കൂർ ജ്യോതിശാസ്ത്ര ക്ലാസും പ്ലാനറ്റോറിയവും വാനനിരീക്ഷണവും വെള്ളി, ശനി ദിവസങ്ങളിൽ മാടായി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ. പൊതുവിദ്യാലയങ്ങളുടെ മികവിന്റെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.  സൗരയൂഥം, പ്രപഞ്ചോൽപത്തി വികാസ പരിണാമം, ജ്യോതിഷവും ജ്യോതിശാസ്ത്രവും എന്നിങ്ങനെയാണ് ക്ലാസ്. ശനിയാഴ്ച രാവിലെ സമ്മാപ്പിച്ചു.



loading...