പഠിപ്പുര


ദേശീയഗാനം എഴുതിയത് ആരാണ് ?

“ഇന്ത്യ എന്‍റെ രാജ്യമാണ്.എല്ലാ ഭാരതീയരും എന്‍റെ സഹോദരീ സഹോദരന്മാരാണ്..”

 സ്കൂള്‍ കാലത്ത് അസംബ്ലിയില്‍ തുടങ്ങുന്ന ഗൃഹതുരതയാണ് ഈ പ്രതിജ്ഞ.

കാലങ്ങള്‍ കഴിഞ്ഞ് ദേശസ്നേഹത്തിന്റെ അര്‍ത്ഥമറിഞ്ഞ് തുടങ്ങുമ്പോഴാണ് ഈ ദേശീയ പ്രതിജ്ഞയുടെ ആഴം വ്യക്തമാകുന്നത്. 

ദേശീയഗാനം എഴുതിയത് ആരാണെന്ന് ചോദിച്ചാല്‍ ഏതുറക്കത്തിലും ഉത്തരം പറയുന്ന നമുക്കോ നമ്മെ പഠിപ്പിച്ച ചരിത്രാധ്യാപകര്‍ക്കോ അറിയാമോ നമ്മുടെ രാജ്യത്തിന്റെ പ്രതിജ്ഞ എഴുതി തയ്യാറാക്കിയത് ആരാണെന്ന്? 

*ആന്ധ്രാപ്രദേശ് സ്വദേശിയായ വെങ്കിട്ട സുബ്ബറാവുവാണ് ഈ പ്രതിജ്ഞയുടെ കര്‍ത്താവ്.*

ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ് എന്നറിയുമ്പോഴാണ് ചരിത്രം എത്ര ക്രൂരമായിട്ടാണ് ഇദ്ദേഹത്തെ മറന്നതെന്ന് തിരിച്ചറിയുന്നത്. 

ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്‌.സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴുത്തുകാരനുമായിരുന്ന സുബ്ബറാവു,1962 ല്‍ ഇന്ത്യ-ചൈന യുദ്ധം നടക്കവേയാണ് ഈ പ്രതിജ്ഞ എഴുതുന്നത്‌.യുദ്ധത്തിനിടെ ഇന്ത്യയുടെ മനസും ശരീരവും ഏകാഗ്രമാക്കണമെന്നു തോന്നിയ സുബ്ബറാവു തെലുങ്കിലാണ്,' ഇന്ത്യ എന്റെ രാജ്യമാണ് 'എന്ന് തുടങ്ങുന്ന വാചകങ്ങള്‍ എഴുതിയത്.വെറുതെ കുറിച്ചിട്ട ആ വാചകങ്ങള്‍ സുബ്ബറാവു തന്റെ സുഹൃത്തും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന തെന്നതി വിശ്വനാഥത്തെ കാണിച്ചു..അദ്ദേഹം ആ കുറിപ്പ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.വി.ജി.രാജുവിനു നല്‍കി.

ഇന്ത്യ എക്കാലവും ഏറ്റുചൊല്ലുന്ന പ്രതിജ്ഞയുടെ പ്രയാണം അവിടെ തുടങ്ങുന്നു. 
1964 ല്‍ ബംഗലൂരില്‍ ചേര്‍ന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശകസമിതി യോഗത്തില്‍ ചെയര്‍മാന്‍ എം.സി.ചഗ്ല ഈ പ്രതിജ്ഞ അവതരിപ്പിച്ചു.

ദേശസ്നേഹം തുളുമ്പുന്ന ഈ വാചകങ്ങള്‍ ഇന്ത്യയിലെ എല്ലാ സ്കൂള്‍കുട്ടികളും പഠിക്കണമെന്നും ആഴ്ച്ചയിലൊരിയ്‌ക്കലെങ്കിലും ചൊല്ലണമെന്നും നിര്‍ദേശിച്ചു.

ഏഴു പ്രാദേശിക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ പ്രതിജ്ഞ അന്നുതൊട്ട് നമ്മുടെ പാഠപുസ്തകത്തിന്റെ ആദ്യതാളില്‍ അച്ചടിമഷിപുരണ്ടു കിടക്കുന്നു. 

*1965 ജനുവരി 26 റിപ്ലബ്ലിക് ദിനത്തിലാണ് സുബ്ബറാവുവിന്റെ അക്ഷരങ്ങള്‍ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കുന്നത്.*

*വിശാഖപട്ടണത്തെ അന്നപൂര്‍ണ്ണ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഹൈസ്കൂളില്‍ ഇന്ത്യയിലാദ്യമായി ആ പ്രതിജ്ഞ ചോല്ലപ്പെട്ടു.*

 
*പക്ഷെ , ഇതൊന്നും സുബ്ബറാവു അറിഞ്ഞിരുന്നില്ല* 

*പേരക്കുട്ടിയെ സ്കൂളില്‍ കൊണ്ടുവിടാന്‍ പോയപ്പോള്‍ താനെഴുതിയ വാചകങ്ങള്‍ അസംബ്ലിയില്‍ ചൊല്ലുന്നത് സുബ്ബറാവു കേട്ടു.*

നൂറുകണക്കിന് കുഞ്ഞുങ്ങള്‍ അതേറ്റുചെല്ലുന്നത് ആഹ്ലാദത്തോടെ അറിഞ്ഞു.

*പക്ഷെ യാതൊരു വിധ പബ്ലിസിറ്റിയ്ക്കും അദ്ദേഹം മെനക്കെട്ടില്ല.1988 ല്‍ അദ്ദേഹം അന്തരിച്ചു.*
 
*വിവിധ ഭാഷകളിലായി ഇന്ത്യയിലെ കോടിക്കണക്കിന് പാഠപുസ്തകങ്ങളുടെ ആദ്യതാളില്‍ ഈ പ്രതിജ്ഞയുണ്ടെങ്കിലും അതിലൊന്നില്‍പ്പോലും ദേശസ്നേഹം തുളുമ്പുന്ന ആ വാചകങ്ങളുടെ കര്‍ത്താവായ പൈദിമാരി വെങ്കിട്ട സുബ്ബറാവു എന്ന പേരില്ല.*

 

പൈദിമാരി വെങ്കിട്ട സുബ്ബറാവു



loading...