വിവരണം സഞ്ചാരം


സ്വപ്ന യാത്രയുടെ ഒന്നാം വാർഷികം ... എത്ര പെട്ടെന്നാണ് കാലം പിന്നിലേക്ക് ഓടി മറയുന്നത് !

Reporter: രാജീവൻ E P

ഒരുപാട് നാളത്തെ ആഗ്രഹായിരുന്നു ഒരു ദീർഘദൂരയാത്ര പോണമെന്നത് .....
യാദൃശ്ഛികമായിട്ടായിരുന്നു അവസരം വീണ് കിട്ടിയത്...

ഒരു ദിവസം സുഹൃത്തായ ശ്രീജിത്ത്  വിളിച്ച് ഫെബ്രുവരി 3ന് കൽക്കട്ടയിൽ വെച്ചുള്ള അവന്റെ കല്യാണത്തിന് നിർബന്ധമായും പങ്കെടുക്കണമെന്ന് പറഞ്ഞതിൽ തുടങ്ങുന്നു കാര്യങ്ങൾ... ഷനിലിനോട് ആലോചിച്ചപ്പോഴാണ്
ഏതായാലും ഇത്രയും ദൂരം പോകുന്നതല്ലെ ഒരു വ്യത്യസ്തത വേണം എന്ന തീരുമാനത്തിൽ എത്തുന്നത് ....
അങ്ങനെ വാടകക്കെടുത്ത ഒരു 500cc ബുള്ളറ്റുമെടുത്ത് ഞാനും, ഷനിലും ജനുവരി 29 ന് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ടു......

ആദ്യ ദിനം ചിറ്റൂരിലും, രണ്ടാം ദിനം രാജമുദ്രി (രണ്ടും ആന്ധ്രപ്രദേശിന്റെ ഭാഗം), മൂന്നാം ദിനം ഒറീസ്സയിലെ ഭുവനേശ്വരിലും തങ്ങി, നാലാം ദിനമായ ഫെബ്രുവരി 1 ന് കൽക്കട്ടയിലെത്തി...


രണ്ട് ദിവസം കൽക്കത്ത നഗരക്കാഴ്ചകൾ കണ്ടു;ഈഡൻ ഗാർഡൻസ്, വിക്ടോറിയ മെമ്മോറിയൽ, രബിന്ദ്ര സദൻ, പ്രസിഡൻസി കോളേജ് , കാളിഘട്ട് ക്ഷേത്രം എന്നീ സ്ഥലങ്ങളും മെട്രോ, ട്രാം യാത്രകളും ആസ്വദിച്ചു ....ശ്രീജിത്തിന്റെ കല്യാണവും കൂടി ഫെബ്രുവരി 4 ന് പുലർച്ചെ കൽക്കത്തയോട് വിട പറഞ്ഞു.


തിരിച്ച് വരുന്ന വഴി ഒറീസയിലെ പുരി ജഗന്നാഥക്ഷേത്രം, ഗോൾഡൻ ബീച്ച് , കൊണാർക്കിലെ സൂര്യ ക്ഷേത്രം എന്നിവിടങ്ങൾ കൂടി സന്ദർശിച്ച് ഫെബ്രുവരി 7 ന് ഞങ്ങൾ ആ സ്വപ്നയാത്ര പൂർത്തിയാക്കി...



loading...