കല്യാശ്ശേരി വാര്‍ത്താ വിവരണം

ഫയർഫോഴ്സ് നേതൃത്വത്തിൽ കുട്ടികൾക്കായി നീന്തൽ പരിശീലനം

31 July 2018
Reporter: shanil cheruthazham

രക്ഷിതാക്കളുടെ അഭ്യർത്ഥനയെത്തുടർന്ന് പയ്യന്നൂർ ഫയർഫോഴ്സ് മേധാവി  പവിത്രൻ നേതൃത്വത്തിൽ ഫയർഫോഴ്സ്     പത്തക്ക പരിശീലക ടീം 15 ദിവസം നീണ്ടുനിൽക്കുന്ന  നീന്തൽ പരിശീലനം എരിപുരം ചെങ്ങൽ എൽ പി സ്കൂളിലെ കുട്ടികൾക്ക് രാമപുരം അമ്പലകുളത്തിൽ ആരംഭിച്ചു.  

നീന്തൽ പരിശീലനം ബഹുമാനപ്പെട്ട കല്യാശേരി മണ്ഡലം M L A T V RAJESH ഉദ്ഘാടനം ചെയ്തു. കേരളത്തിലെ   കണക്കെടുത്തു നോക്കിയാൽ  മുങ്ങി മരണങ്ങളുടെ  ഭീമാകാരമായ കണക്ക് ഭയപ്പെടുത്തുന്നതാണ് എന്നും, നീന്തൽ പരിശീലനം വഴി  കുട്ടികളുടെ ആത്മവിശ്വാസം ഉയർത്താനും , അപകടങ്ങളിൽ പെടുന്നവരെ സഹായിക്കാനുള്ള  മനസ്ഥിതി കുട്ടികൾക്കു  ലഭിക്കും എന്ന് എംഎൽഎ സൂചിപ്പിച്ചു.  ചടങ്ങിൽ പയ്യന്നൂർ ഫയർഫോഴ്സ് മേധാവി പവിത്രൻ സ്വാഗതവും, ചെങ്ങൽ എൽ പി സ്കൂൾ എച്ച് എം വിമല നന്ദിയും അറിയിച്ചു .
loading...