വാര്‍ത്താ വിവരണം

കണ്ടങ്കാളി സ്‌കൂളിലെ അധ്യാപകർക്കും ജീവനക്കാർക്കും യാത്രയയപ്പ് നൽകി

31 March 2018
Reporter: ശരണ്യ എം

കണ്ടങ്കാളി സ്‌കൂളിലെ അധ്യാപകർക്കും ജീവനക്കാർക്കും യാത്രയയപ്പ്.

കണ്ടങ്കാളി സ്കൂളിൽ നിന്നും ഈ വർഷം വിരമിക്കുന്ന അധ്യാപകർക്കും ജീവനക്കാർക്കും  പി ടി എ യുടേയും അധ്യാപകരുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഹെഡ്മാസ്റ്റർ ശ്രീ.രമേഷ്കുമാർ എം.കെ,  ഹൈസ്‌കൂൾ ഹിന്ദി അധ്യാപിക കൃഷ്ണവേണി 
ലാബ് അസിസ്റ്റന്റ് ബേബി ഗീത എന്നിവർക്കാണ്  യാത്രയയപ്പ് നൽകിയത്. 

പരിപാടി പയ്യന്നൂർ നിയോജക മണ്ഡലം എം എൽ എ ശ്രീ. സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി പി സക്കറിയ സ്വാഗതം പറഞ്ഞ ചടങ്ങിൽ പയ്യന്നൂർ നഗരസഭാ ചെയർമാൻ ശ്രീ  ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരൻ ശ്രീ.ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മുഖ്യാതിഥി ആയിരുന്നു. 

'മാറുന്ന പൊതുവിദ്യാഭ്യാസം' എന്ന വിഷയത്തിൽ ഡോ : പി വി പരുഷോത്തമൻ പ്രഭാഷണം  നടത്തി. കൗൺസിലർ മാരായ സീമ സുരേഷ്,  പ്രീത. പി,  പ്രസീത പി. കെ, നളിനി. എൻ,  പി ടി എ പ്രസിഡന്റ് ഒ. നാരായണൻ, ഫായിസാബി ടി. പി,  കെ. പി. മധു, എം ആനന്ദൻ,  കെ. വി മോഹനൻ, സ്റ്റാഫ് സെക്രട്ടറി  ടി. പി. അശോകൻ  എന്നിവർ സംസാരിച്ചു.Tags:
loading...